Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Police

വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു; പ്ര​തി പി​ടി​യി​ൽ‌

തൃ​ശൂ​ര്‍: വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ പി​ടി​യി​ൽ. ക​ണ്ണൂ​ര്‍ ത​ല​ശേ​രി തി​രു​വ​ങ്കാ​ട് ഗീ​തം നി​വാ​സി​ല്‍ റോ​ഷ​ന്‍ (46) ആ​ണ് പി​ടി​യി​ലാ​യ​ത്. മെ​യ് 30ന് ​പു​ല​ര്‍​ച്ചെ ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

വാ​ഴ​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക പ​ള്ളി​യി​ൽ പോ​കു​ന്ന​തി​നി​ടെ വാ​ഴ​ക്കു​ന്നി​ന് സ​മീ​പ​മു​ള്ള വി​ജ​ന​മാ​യ സ്ഥ​ല​ത്തു​വ​ച്ച് പ്ര​തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മു​ഖം പൊ​ത്തി​പി​ടി​ച്ച് ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​യി.

തു​ട​ര്‍​ന്ന് ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കു​ക​യും കൈ​യി​ലെ ഒ​രു പ​വ​ന്‍ വീ​തം തൂ​ക്ക​മു​ള്ള മൂ​ന്ന് സ്വ​ര്‍​ണ വ​ള​ക​ള്‍ ക​വ​ര്‍​ന്നെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യും ചെ​യ്തു. ആ​ര്‍​ഭാ​ട ജീ​വി​തം ന​യി​ക്കാ​നാ​ണ് പ്ര​തി ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് വ​യോ​ധി​ക​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

 

Kerala

കൊ​ല്ലം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത് സീ​രി​യ​ൽ കി​ല്ല​റെ​ന്ന് സം​ശ​യം; അ​റ​സ്റ്റ് വ​യോ​ധി​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ

കൊ​ല്ലം: കൊ​ല്ലം ക​മ്മി​ഷ​ണ​ർ ഓ​ഫീ​സി​ന് മു​ന്നി​ൽ ക​ട​ത്തി​ണ്ണ​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന വ​യോ​ധി​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. ത​മി​ഴ്‌​നാ​ട് ത​ക്ക​ല സ്വ​ദേ​ശി വി​ജു​വാ​ണ് പി​ടി​യി​ലാ​യ​ത്. രാ​ജേ​ന്ദ്ര​ൻ എ​ന്ന വ​യോ​ധി​ക​ൻ ആ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട​ത്.

മേ​യ് 24ന് ​രാ​ത്രി ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ത​മി​ഴ്‌​നാ​ട് വാ​ൽ​പാ​റ​യി​ൽനി​ന്നാ​ണ് പ്ര​തി​യെ സി​റ്റി ഡാ​ൻ​സാ​ഫ് ടീം ​പി​ടി​കൂ​ടി​യ​ത്.

പി​ടി​യി​ലാ​യ വി​ജു സീ​രി​യ​ൽ കി​ല്ല​ർ ആ​ണോയെ​ന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ഏ​പ്രി​ൽ 19ന് ​ന​ട​ന്ന സ​മാ​ന​മാ​യ മ​റ്റൊ​രു കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണെന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. ഏ​പ്രി​ലി​ൽ കൊ​ല്ല​പ്പെ​ട്ട വ​യോ​ധി​ക​നും ക​ട​ത്തി​ണ്ണ​ക​ളി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന​യാ​ളാ​ണ്.

ര​ണ്ടു കേ​സു​ക​ളി​ലെ​യും സ​മാ​ന​ത​ക​ളാണ് പ്രതി ഇയാൾ തന്നെയാണോയെന്നു സംശയിക്കാൻ കാരണം. നി​ല​വി​ൽ ര​ണ്ടാ​മ​ത്തെ കൊ​ല​പാ​ത​ക കേ​സി​ലാ​ണ് പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ മറ്റേ കേ​സി​ലും വ്യ​ക്ത​ത വ​രു​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

 

Kerala

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം; പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ​യു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി മ​ട​ങ്ങി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം.

ക​ന്‍റോ​ൺ​മെ​ന്‍റ് എ​സി അ​ന്വേ​ഷ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കും. മ്യൂ​സി​യം എ​സ്എ​ച്ച്‌​ഒ ആ​ർ. പ്ര​ശാ​ന്ത് ആ​ണ് കേ​സി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ. അ​ഞ്ച് സി​ഐ​മാ​രും ഏ​ഴ് എ​സ്ഐ​മാ​രും ഉ​ൾ​പ്പെ​ടെ 30 പേ​രാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.

മ്യൂ​സി​യം പോ​ലീ​സ് ആ​യി​രു​ന്നു കേ​സ് അ​ന്വേ​ഷി​ച്ചി​രു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്.

 

Kerala

അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ

തൃ​ശൂ​ർ: ചാ​ല​ക്കു​ടി​യി​ൽ ര​ണ്ട് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ളൂ​ർ വാ​ഴ​ക്കു​ന്നി​ലാ​ണ് സം​ഭ​വം. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ഉ​മി​ത് ആ​ന​ന്ദ് (38), രാ​ധ കു​ഞ്ചൂ​ർ (32) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വാ​ഴ​ക്കു​ന്നി​ലു​ള്ള ഒ​രു പ്ര​വാ​സി​യു​ടെ വീ​ടി​ന്‍റെ പു​റം​ജോ​ലി​ക​ൾ​ക്കാ​യാ​ണ് ഇ​രു​വ​രും മൂ​ന്ന് മാ​സം മു​ൻ​പ് ചാ​ല​ക്കു​ടി​യി​ലെ​ത്തി​യ​ത്. വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ഔ​ട്ട് ഹൗ​സി​ലാ​യി​രു​ന്നു ഇ​വ​രു​ടെ താ​മ​സം. തി​ങ്ക​ളാ​ഴ്ച ഇ​വ​രെ പു​റ​ത്തൊ​ന്നും കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് വീ​ടി​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള​യാ​ൾ ഔ​ട്ട് ഹൗ​സി​ലെ​ത്തി വി​ളി​ച്ചെ​ങ്കി​ലും വാ​തി​ൽ തു​റ​ന്നി​ല്ല.

ഇ​തോ​ടെ ചാ​ല​ക്കു​ടി പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്നാ​ണ് ഇ​രു​വ​രു​ടെ​യും മ​ര​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ൻ​ക്വ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ആ​ളൂ​ർ പോ​ലീ​സി​ന് കൈ​മാ​റി. തു​ട​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്‌​മോ​ർ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ർ​ധ​ന​ഗ്ന ചി​ത്രം നി​ർ​മി​ച്ച് പ്ര​ച​രി​പ്പി​ച്ചു; ര​ണ്ട് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

കാ​സ​ർ​ഗോ​ഡ്: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ ചി​ത്രം മോ​ർ​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. വി.​ഡി. സ​തീ​ശ​ന്‍റെ അ​ർ​ധ​ന​ഗ്ന ഫോ​ട്ടോ കൃ​ത്രി​മ​മാ​യി നി​ർ​മി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി.

കാ​സ​ർ​ഗോ​ഡ് ചി​റ്റാ​രി​ക്കാ​ൽ സ്വ​ദേ​ശി​ക​ളാ​യ ഷാ​ജ​ഹാ​ൻ, സ്നേ​ഹ​ജ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ചി​റ്റാ​രി​ക്കാ​ൽ പോ​ലീ​സി​ന്‍റേ​താ​ണ് ന​ട​പ​ടി. വാ​ട്‌​സ് ആ​പ് ഗ്രൂ​പ്പി​ലൂ​ടെ​യാ​ണ് പ്ര​തി​ക​ൾ ചി​ത്രം പ്ര​ച​രി​പ്പി​ച്ച​ത്.

ഈ​സ്റ്റ് എ​ളേ​രി എ​ന്ന വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ​യി​ലാ​ണ് പ്ര​തി​ക​ൾ ചി​ത്രം പ​ങ്കു​വ​ച്ച​ത്. സ​മൂ​ഹ​ത്തി​ൽ ക​ലാ​പം ഉ​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​തി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വെ​ന്ന് എ​ഫ്ഐ​ആ​റി​ൽ വി​വ​രി​ക്കു​ന്നു​ണ്ട്. ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ണ്ട് കെ.​എ. ജോ​ർ​ജ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

 

 

Kerala

പ​മ്പ​യാ​റ്റി​ൽ ചൂ​ണ്ട​യി​ട്ട​വ​ർ​ക്ക് ല​ഭി​ച്ച​ത് ചാ​ക്കു​കെ​ട്ട്; ഉ​ള്ളി​ൽ ത​ല​യോ​ട്ടി​യും തു​ണി​ക്ക​ഷ​ണ​ങ്ങ​ളും

ചെ​ങ്ങ​ന്നൂ​ർ: പ​മ്പ​യാ​റ്റി​ൽ നി​ന്ന് ത​ല​യോ​ട്ടി ക​ണ്ടെ​ത്തി. ക​ല്ലി​ശേ​രി​യി​ലു​ള്ള റെ​യി​ൽ​വേ പാ​ല​ത്തി​ന് താ​ഴെ നി​ന്നാ​ണ് ത​ല​യോ​ട്ടി​യും തു​ണി​ക്ക​ഷ​ണ​ങ്ങ​ളും ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്‌​ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം.

ന​ദി​യി​ൽ ചൂ​ണ്ട​യി​ടാ​നെ​ത്തി​യ​വ​ർ​ക്കാ​ണ് ചാ​ക്കു​കെ​ട്ട് ല​ഭി​ച്ച​ത്. പി​ന്നാ​ലെ ഇ​വ​ർ ക​ര​യ്ക്കെ​ത്തി​ച്ച് തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് ചാ​ക്കി​നു​ള്ളി​ൽ ത​ല​യോ​ട്ടി​യും തു​ണി​ക്ക​ഷ​ണ​ങ്ങ​ളും ക​ണ്ട​ത്. ഇ​തേ തു​ട​ർ​ന്ന് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വി​വ​രം അ​റി​ഞ്ഞ് ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഫോ​റ​ൻ​സി​ക് വി​ദ​ഗ്‌​ധ​രും പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

 

Kerala

ഡി​വൈ​എ​സ്പി മ​ധു​ബാ​ബു​വി​ന് സ്ഥാ​ന​ക്ക​യ​റ്റം; നി​യ​മ​നം കോ​ട്ട​യം അ​ഡീ​ഷ​ണ​ൽ എ​സ്പി ആ​യി

തി​രു​വ​ന​ന്ത​പു​രം: ക​സ്റ്റ​ഡി മ​ർ​ദ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി പ​രാ​തി​ക​ൾ നേ​രി​ട്ട വി​വാ​ദ ഡി​വൈ​എ​സ്പി മ​ധു​ബാ​ബു​വി​ന് സ്ഥാ​ന​ക്ക​യ​റ്റം. കോ​ട്ട​യം അ​ഡീ​ഷ​ണ​ൽ എ​സ്പി ആ​യാ​ണ് നി​യ​മ​നം. സീ​നി​യ​ർ പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നേ​താ​വ് ആ​ണ് മ​ധു​ബാ​ബു.

നേ​ര​ത്തെ സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ന്ന പ​ട്ടി​ക​യി​ൽ മ​ധു​ബാ​ബു​വി​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. വി​വാ​ദ​ങ്ങ​ൾ നി​ല​നി​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ നി​ന്നു​പോ​ലും മ​ധു​ബാ​ബു​വി​നെ മാ​റ്റി​നി​ർ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, പ്രൊ​മോ​ഷ​ൻ യോ​ഗം ചേ​രു​ന്ന​തി​ന് മു​ൻ​പ് എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളി​ലും മ​ധു​ബാ​ബു കോ​ട​തി​യി​ൽ നി​ന്ന് സ്റ്റേ ​വാ​ങ്ങു​ക​യും തീ​ർ​പ്പാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സ്ഥാ​ന​ക്ക​യ​റ്റ​പ​ട്ടി​ക​യി​ൽ മ​ധു​ബാ​ബു ഉ​ൾ​പ്പെ​ട്ട​ത്.

Kerala

‌"ക​ഞ്ചാ​വ് വ​ലി​ക്കു​ന്ന​തൊ​ക്കെ തെ​റ്റ​ല്ലേ സാ​റേ'; ച​ട്നി അ​ര​യ്ക്കാ​നും പാ​ലി​ൽ ചേ​ർ​ത്ത് കു​ടി​ക്കാ​നും ടെ​ക്കി​യു​ടെ ക​ഞ്ചാ​വ് തോ​ട്ടം

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യ​ത്ത് ഫ്ലാ​റ്റി​നു​ള്ളി​ൽ ക​ഞ്ചാ​വ് കൃ​ഷി ചെ​യ്ത ഹ​രി​യാ​ന സ്വ​ദേ​ശി പി​ടി​യി​ൽ.ടെ​ക്നോ​പാ​ർ​ക്കി​ലെ ഐ​ടി ക​മ്പ​നി​യി​ൽ മാ​നേ​ജ​ർ ആ​യി ജോ​ലി നോ​ക്കു​ന്ന വി​ശാ​ൽ (26) ആ​ണ് പി​ടി​യി​ലാ​യ​ത്. 70ഓ​ളം ക​ഞ്ചാ​വ് ചെ​ടി​ക​ളാ​ണ് ഇ​യാ​ളു​ടെ ഫ്ലാ​റ്റി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ചെ​ടി​ച്ച​ട്ടി​ക​ളി​ലും മു​ട്ട വാ​ങ്ങു​ന്ന ക​വ​റു​ക​ളി​ലും ചെ​റി​യ പാ​ത്ര​ങ്ങ​ളി​ലു​മാ​യാ​ണ് ഇ​യാ​ൾ ഫ്ലാ​റ്റി​നു​ള്ളി​ൽ ക​ഞ്ചാ​വ് ന​ട്ടു​വ​ള​ർ​ത്തി​യ​ത്. ച​ട്നി അ​ര​യ്ക്കാ​നും പാ​ലി​ൽ ചേ​ർ​ത്ത് കു​ടി​ക്കാ​നു​മാ​യാ​ണ് ക​ഞ്ചാ​വ് ചെ​ടി​ക​ൾ വ​ള​ർ​ത്തി​യി​രു​ന്ന​തെ​ന്നാ​ണ് പ്ര​തി​യു​ടെ മൊ​ഴി.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ച്ച വി​വ​ര​ത്തി​ൽ ഫ്ലാ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് കൃ​ഷി ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​മാ​സം ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ ശ​മ്പ​ള​മു​ണ്ട് വി​ശാ​ലി​ന്. ക​ഞ്ചാ​വ് വി​റ്റ് പ​ണ​മു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യം പ്ര​തി​ക്കു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സ്വ​ന്തം ആ​വ​ശ്യ​ത്തി​നാ​ണ് ഇ​യാ​ൾ ഫ്ലാ​റ്റി​ൽ ക​ഞ്ചാ​വ് കൃ​ഷി ചെ​യ്തി​രു​ന്ന​ത്. ക​ഞ്ചാ​വ് ചെ​ടി​യു​ടെ ഇ​ല​ക​ൾ അ​ര​ച്ച് പാ​ലി​ൽ ചേ​ർ​ത്ത് കു​ടി​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ പ്ര​ധാ​ന രീ​തി. ഇ​തി​നു​പു​റ​മേ ഇ​ല​ക​ൾ ചേ​ർ​ത്ത ച​മ്മ​ന്തി​യും പ​തി​വാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ഫ്ലാ​റ്റി​നു​ള്ളി​ൽ വ​ള​ർ​ത്തി​യി​രു​ന്ന ക​ഞ്ചാ​വ് ചെ​ടി​ക​ൾ​ക്ക് പ്ര​തി രാ​സ​വ​ളം ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ലെ​ന്നും പൂ​ർ​ണ​മാ​യും ജൈ​വ​വ​ളം മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്നും മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

 

 

Kerala

ന​ടു​റോ​ഡി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച സം​ഭ​വം; മൂ​ന്ന് പേ​ർ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി പ​ട​ക്കം പൊ​ട്ടി​ച്ച് ബ​ലി പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ പി​ടി​യി​ൽ. കൊ​ടു​വ​ള്ളി കി​ഴ​ക്കോ​ത്ത് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫാ​യി​സ്, മു​ഹ​മ്മ​ദ് ഷാ​നി​ദ്, കു​ന്ദ​മം​ഗ​ലം സ്വ​ദേ​ശി വി. ​അ​ർ​ഷാ​ദ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കി​യ​തി​നാ​ണ് പോ​ലീ​സ് ന​ട​പ​ടി. പെ​രു​ന്നാ​ൾ ത​ലേ​ന്ന് അ​ർ​ധ​രാ​ത്രി കൊ​ടു​വ​ള്ളി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. എം​പി​സി ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ദേ​ശീ​യ​പാ​ത​യി​ലാ​യി​രു​ന്നു യു​വാ​ക്ക​ളു​ടെ അ​തി​രു​വി​ട്ട പെ​രു​ന്നാ​ൾ ആ​ഘോ​ഷം.

സം​ഭ​വം ചോ​ദ്യം ചെ​യ്ത നാ​ട്ടു​കാ​ർ​ക്കെ​തി​രെ പ്ര​തി​ക​ൾ ത​ട്ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. ഒ​രു പ്ര​തി ഒ​ളി​വി​ൽ തു​ട​രു​ന്നു. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മൂ​ന്ന് പ്ര​തി​ക​ളെ​യും സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

Kerala

ലോ​ട്ട​റി​യ​ടി​ച്ചെ​ന്ന ധാ​ര​ണ​യി​ൽ വ്യാ​പാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച​ത് ബ​ന്ധു​ക്ക​ൾ; ഒ​രാ​ൾ പി​ടി​യി​ൽ, മ​റ്റു​ള്ള​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ

പാ​ല​ക്കാ​ട്: വ്യാ​പാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ‌​ദി​ച്ച് മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ലാ​യി. തി​രു​നെ​ല്ലാ​യി സ്വ​ദേ​ശി ര​വീ​ന്ദ്ര​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഞ്ചി​ക്കോ​ട് കെ​ടി​സി ജം​ഗ്ഷ​ൻ തേ​ജ​സി​ൽ ബി​നു​വി​നെ​യാ​ണ് ഒ​രു സം​ഘം ആ​ളു​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

മേ​യ് 28ന് ​ആ​യി​രു​ന്നു സം​ഭ​വം. വ​ണ്ടി​യു​ടെ ആ​ര്‍​സി ബു​ക്ക് പ​ണ​യം വ​ച്ച് പ​ണം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് പ്ര​തി​ക​ൾ ബി​നു​വി​നെ വി​ളി​ച്ചു വ​രു​ത്തി​യ​ത്. ചാ​വ​ടി ചി​മ്മ​ണാം​പ​തി​യി​ലെ ഒ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്തെ വീ​ട്ടി​നു​ള്ളി​ലെ​ത്തി​ച്ച് കെ​ട്ടി​യി​ട്ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ബി​നു​വി​ന് 15 ല​ക്ഷം രൂ​പ ലോ​ട്ട​റി​യ​ടി​ച്ചെ​ന്നാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ ധാ​ര​ണ. സ​മ്മാ​ന​തു​ക ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മ​ർ​ദ​നം. ബി​നു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ഞ്ച് കാ​റു​ക​ൾ ത​ട്ടി​കൊ​ണ്ടു​പോ​ക​ൽ സം​ഘ​ത്തി​ൽ ഒ​രാ​ളു​ടെ പേ​രി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

മെ​യ് 30ന് ​ത​ട​ങ്ക​ലി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട ബി​നു​വി​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പ്ര​തി​ക​ൾ ബി​നു​വി​ന്‍റെ ബ​ന്ധു​ക്ക​ളാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ന്നു.

 

Kerala

പോ​ലീ​സി​നെ വെ​ട്ടി​ച്ച് ചെ​ന്നൈ​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മം; മോ​ഷ​ണ​ക്കേ​സ് പ്ര​തി പി​ടി​യി​ൽ

തൃ​ശൂ​ർ: തി​രു​വി​ല്വാ​മ​ല​യി​ൽ ക​വ​ർ​ച്ച ന​ട​ത്തി മു​ങ്ങി​യ പ്ര​തി പി​ടി​യി​ൽ. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി സൂ​ര്യ​യെ (24) ആ​ണ് പോ​ലീ​സ് ചെ​ന്നൈ​യി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പി​ടി​കൂ​ടി​യ​ത്. കു​ത്താ​മ്പു​ള്ളി ക​യ​റം​പാ​റ​യി​ലെ 'ഷെ​ഫ് മി​ൽ​സ് ആ​ൻ​ഡ് ക​മ്പ​നി' എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​യി​രു​ന്നു ക​വ​ർ‌​ച്ച ന​ട​ന്ന​ത്.

പി​ടി​യി​ലാ​യ പ്ര​തി സൂ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. മെ​യ് 25 തി​ങ്ക​ളാ​ഴ്ച രാ​ത്രി സ്ഥാ​പ​ന ഉ​ട​മ​ക​ൾ സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു ക​വ​ർ​ച്ച. മെ​യ് 25 തി​ങ്ക​ളാ​ഴ്ച രാ​ത്രി സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി ക്യാ​മ​റ​ക​ൾ ബോ​ധ​പൂ​ർ​വം ഓ​ഫാ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

പ​രാ​തി ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ത​മി​ഴ്നാ​ട് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

 

Kerala

സി​ജെ​പി​യു​ടെ കൊ​ച്ചി​യി​ലെ ന​ട​ക്കാ​ത്ത സം​ഗ​മം; അ​നു​മ​തി വാ​ങ്ങി​യി​ട്ടി​ല്ല, പോ​ലീ​സ് അ​ന്വേ​ഷ​ണം

കൊ​ച്ചി: കോ​ക്രോ​ച്ച് ജ​ന​താ പാ​ര്‍​ട്ടി​യു​ടെ പേ​രി​ല്‍ കൊ​ച്ചി​യി​ല്‍ സം​ഗ​മം ന​ട​ത്താ​നി​രു​ന്ന നീ​ക്ക​ത്തി​ല്‍ അ​ന്വേ​ഷ​ണ​വു​മാ​യി പോ​ലീ​സ്. സം​ഗ​മം ന​ട​ത്താ​നാ​യി മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങി​യി​ട്ടി​ല്ല. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് മ​റൈ​ന്‍ ഡ്രൈ​വി​ല്‍ കോ​ക്രോ​ച്ച് ജ​ന​താ പാ​ര്‍​ട്ടി സൗ​ത്ത് ഇ​ന്ത്യ​ന്‍ ഘ​ട​കം എ​ന്ന പേ​രി​ലാ​ണ് പ​രി​പാ​ടി ന​ട​ത്താ​നി​രു​ന്ന​ത്.

എ​ന്നാ​ല്‍ അ​ത് ഇ​ന്ന​ലെ ന​ട​ന്നി​രു​ന്നി​ല്ല. സി​ജെ​പി കൊ​ച്ചി മീ​റ്റ് അ​പ്പ് എ​ന്ന പേ​രി​ല്‍ ടെ​ലി​ഗ്രാ​മി​ലൂ​ടെ​യാ​ണ് സ​ന്ദേ​ശം പ്ര​ച​രി​ച്ച​ത്. ടെ​ലി​ഗ്രാം ചാ​ന​ലി​ല്‍ ജോ​യി​ന്‍ ചെ​യ്യാ​നാ​യി പോ​സ്റ്റ​റി​ല്‍ ക്യൂ​ആ​ര്‍ കോ​ഡ് ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. പോ​സ്റ്റ​ര്‍ ഷെ​യ​ര്‍ ചെ​യ്ത അ​ക്കൗ​ണ്ടു​ക​ള്‍ പോ​ലീ​സും സൈ​ബ​ര്‍ സെ​ല്ലും നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, ജൂ​ണ്‍ ആ​റി​ന് ജ​ന്ത​ര്‍​മ​ന്ത​റി​ല്‍ ആ​ദ്യ രാ​ഷ്ട്രീ​യ നീ​ക്കം ന​ട​ത്താ​ന്‍ സി​ജെ​പി ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ര്‍​മേ​ന്ദ്ര പ്ര​ധാ​ന്റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. സി​ജെ​പി സ്ഥാ​പ​ക​ന്‍ അ​ഭി​ജീ​ത് ദീ​പ്‌​കെ അ​ട​ക്ക​മു​ള്ള​വ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

ജൂ​ണ്‍ ആ​റി​ന് താ​ന്‍ ഇ​ന്ത്യ​യി​ല്‍ എ​ത്തു​മെ​ന്നും ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും നേ​രെ പാ​ര്‍​ല​മെ​ന്റ് സ്ട്രീ​റ്റ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് പോ​യി പ്ര​തി​ഷേ​ധി​ക്കാ​ന്‍ അ​നു​മ​തി തേ​ടു​മെ​ന്നും അ​ഭി​ജീ​ത് പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Kerala

ധ​നു​വ​ച്ച​പു​ര​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: ആ​ളി​ല്ലാ​തി​രു​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​താ​യി പ​രാ​തി. ധ​നു​വ​ച്ച​പു​രം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പം ചി​റ​കു​ള​ത്തി​ന​ടു​ത്ത് ഉ​ഷാ​കു​മാ​രി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി പ​രാ​തി​യു​ള്ള​ത്.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ഉ​ഷാ​കു​മാ​രി​യും കു​ടും​ബ​വും വീ​ട്ടി​ല്‍ ഇ​ല്ലാ​യി​രു​ന്നു. തി​രി​കെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മു​ന്‍​വ​ശ​ത്തെ വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. വീ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ല​മാ​ര ത​ക​ര്‍​ത്ത് സ്വ​ര്‍​ണം മോ​ഷ്ടി​ച്ച​ത് ക​ണ്ടെ​ത്തി​യ​ത്.

മൂ​ന്ന​ര പ​വ​ന്‍ സ്വ​ര്‍​ണം ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഉ​ഷാ​കു​മാ​രി ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്ന് പാ​റ​ശാ​ല പോ​ലീ​സും ഡോ​ഗ്‌ സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

ശ്രീ​പ​ദ്‌​മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട സം​ഭ​വം; പോ​ലീ​സി​നെ​തി​രെ പ​രാ​തി ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: ശ്രീ​പ​ദ്‌​മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടെ​ന്ന പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങി ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി. റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​തി ന​ൽ​കു​ക.

മു​ഖ്യ​മ​ന്ത്രി​യെ കൂ​ടാ​തെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കും ദേ​വ​സ്വം മ​ന്ത്രി​ക്കും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര​ണ​സ​മി​തി ക​ത്തു​ന​ൽ​കും. അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​റു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് റി​പ്പോ​ർ​ട്ട് തെ​റ്റാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ് സ​മി​തി ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്ന​ത്. തി​ങ്ക​ളാ​ഴ്‌​ച പ​രാ​തി ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ക്ഷേ​ത്ര​ത്തി​ന്‍റെ സു​ര​ക്ഷാ​ചു​മ​ത​ല സി​ഐ​എ​സ്‌​എ​ഫി​നെ ഏ​ൽ​പ്പി​ക്കു​ന്ന​തി​നു​ള്ള ശി​പാ​ർ​ശ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ന​ൽ​കാ​നു​ള്ള നീ​ക്ക​ങ്ങ​ളും ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

Kerala

പ​ള്ളു​രു​ത്തി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി; ഒ​രാ​ൾ പി​ടി​യി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ളം പ​ള്ളു​രു​ത്തി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. പ​ള്ളു​രു​ത്തി സ്വ​ദേ​ശി ഷി​ജോ​യ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച രാ​ത്രി 10ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

ഷി​ജോ​യ്‌​യു​ടെ സു​ഹൃ​ത്ത് ജെ​ന്‍​സ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​രു​വ​രും ത​മ്മി​ലു​ള്ള ത​ര്‍​ക്കം കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ക്കു​ന്ന​ത്.

Kerala

വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു; യു​വ​തി​യെ മ​ർ​ദി​ച്ച പ്ര​തി പി​ടി​യി​ൽ

കൊ​ച്ചി: വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​ന് യു​വ​തി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി പി​ടി​യി​ൽ. സ്വ​കാ​ര്യ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ കു​ന്ന​ത്തു​നാ​ട് സ്വ​ദേ​ശി നി​ധി​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്.

കോ​ത​മം​ഗ​ലം കോ​ഴി​പ്പ​ള്ളി​യി​ലാ​ണ് സം​ഭ​വം. അ​ക്ര​മ​ത്തി​ന് പി​ന്നാ​ലെ യു​വ​തി മ​രി​ച്ചെ​ന്ന് ക​രു​തി കൈ​ക​ൾ കൂ​ട്ടി​കെ​ട്ടി വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി യു​വ​തി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു നി​ധി​ന്‍റെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ശ​നി​യാ​ഴ്ച ഇ​യാ​ള്‍ യു​വ​തി​യെ കാ​ണാ​നെ​ത്തി. വി​വാ​ഹി​ത​യാ​യ ഈ ​സ്ത്രീ ത​ന്‍റെ വി​വാ​ഹം മു​ട​ക്കു​മെ​ന്ന് നി​ധി​ൻ ഭ​യ​ന്നു. പി​ന്നാ​ലെ കാ​റി​ൽ​വ​ച്ച് തോ​ർ​ത്തു​കൊ​ണ്ട് ക​ഴു​ത്തി​ൽ മു​റു​ക്കി കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Kerala

ഇ ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം റി​പ്പോ​ർ​ട്ട് തേ​ടും

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് തേ​ടും. മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ൽ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന് ഗു​രു​ത​ര​മാ​യ വീ​ഴ്ച സം​ഭ​വി​ച്ച​താ​യി കേ​ന്ദ്ര​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ അ​ഞ്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്യും.

സി​എം​ആ​ർ​എ​ൽ മാ​സ​പ്പ​ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ വ​സ​തി​യി​ൽ ഉ​ൾ​പ്പെ​ടെ ന​ട​ന്ന റെ​യ്ഡി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ത​ല​സ്ഥാ​ന​ത്ത് നാ​ട​കീ​യ രം​ഗ​ങ്ങ​ളും സം​ഘ​ർ​ഷ​വു​മു​ണ്ടാ​യ​ത്. റെ​യ്ഡ് ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ ഇ ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ "കൊ​ല്ലെ​ടാ" എ​ന്ന് ആ​ക്രോ​ശി​ച്ചു​കൊ​ണ്ട് മു​ന്നൂ​റോ​ളം വ​രു​ന്ന സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ഫ്ഐ​ആ​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​ഷ്ടി​ക​യും വ​ടി​ക​ളും ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ ​ഡി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൂ​ന്ന് വാ​ഹ​ന​ങ്ങ​ളു​ടെ മു​ൻ​ഭാ​ഗ​ത്തെ​യും പി​ൻ ഭാ​ഗ​ത്തെ​യും ചി​ല്ലു​ക​ൾ ത​ക​ർ​ത്തു. അ​ക്ര​മ​ത്തി​ൽ ഏ​താ​ണ്ട് മൂ​ന്ന് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യും വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ​ക്ക് ക​ണ്ണി​ന് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

സ്ഥ​ല​ത്ത് പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ വ​ലി​യ തോ​തി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​വു​ക​യും, തു​ട​ർ​ന്ന് പോ​ലീ​സ് ലാ​ത്തി​വീ​ശി​യാ​ണ് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ച​ത്. അ​ക്ര​മ​ത്തി​ന് പി​ന്നാ​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പൊ​ലീ​സ് പാ​ള​യം ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​യെ​ങ്കി​ലും മു​തി​ർ​ന്ന പാ​ർ​ട്ടി നേ​താ​ക്ക​ൾ പോ​ലീ​സി​നെ ത​ട​ഞ്ഞ​ത് കൂ​ടു​ത​ൽ സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് അ​ഞ്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യി തു​ട​രു​ക​യാ​ണെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

 

Kerala

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ല​ഹ​രി ന​ൽ​കി പീ​ഡി​പ്പി​ച്ചു; പ്ര​തി പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. താ​മ​ര​ശേ​രി കൂ​ട​ത്താ​യി സ്വ​ദേ​ശി നെ​രോ​ത്ത് വീ​ട്ടി​ൽ 'ക​സി​ൻ ഷാ​ലു' എ​ന്ന​റി​യ​പ്പെ​ടു​ന്ന ഷാ​ലു (23) ആ​ണ് പി​ടി​യി​ലാ​യ​ത്.

പ്ര​ണ​യം ന​ടി​ച്ച് പെ​ൺ​കു​ട്ടി​ക്ക് ല​ഹ​രി ന​ൽ​കി നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി​യു​ള്ള​ത്. പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലും സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലും വ​ച്ച് പ്ര​തി പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. പെ​ൺ​കു​ട്ടി ഗ​ർ​ഭി​ണി​യാ​യ വി​വ​രം അ​റി​ഞ്ഞ് പ്ര​തി മു​ങ്ങി​യി​രു​ന്നു.

എ​ന്നാ​ൽ ഇ​യാ​ൾ വീ​ട്ടി​ലെ​ത്തി​യ വി​വ​രം അ​റി​ഞ്ഞ പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Kerala

"മാ​പ്പ​പേ​ക്ഷ ഒ​ത്തി​ല്ല'; ഡോ​ക്ട​റു​ടെ വീ​ട്ടി​ല്‍ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ

തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​ര്‍ അ​രി​യ​ന്നൂ​രി​ലെ ഡോ​ക്ട​റു​ടെ വീ​ട്ടി​ല്‍ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. കു​ന്നം​കു​ളം ക​ല്ലാ​യി​ക്കു​ന്ന് സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച ചാ​വ​ക്കാ​ട് നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. പി​ടി​യി​ലാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ നേ​ര​ത്തെ ദേ​വ​സ്വ​ത്തി​ല്‍ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഇ​യാ​ള്‍ ക​ഞ്ചാ​വ്, ക​വ​ര്‍​ച്ച കേ​സു​ക​ളി​ല്‍ ജ​യി​ല്‍​ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.

മേ​യ് ഏ​ഴി​ന് രാ​ത്രി​യാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. അ​രി​യ​ന്നൂ​ര്‍ പോ​ക്കാ​ക്കി​ല്ല​ത്ത് കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നാ​ണ് പ്ര​തി 10 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​ത്. മോ​ഷ​ണ​ത്തി​ന് പി​ന്നാ​ലെ പ്ര​തി കൊ​ടൈ​ക്ക​നാ​ലി​ലേ​ക്ക് ക​ട​ന്നി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ പി​ടി​യി​ലാ​കു​മെ​ന്ന് ക​ണ്ട് പ്ര​തി എ​ട്ട് പ​വ​ൻ സ്വ​ർ​ണ​വും മാ​പ്പ​പേ​ക്ഷ​യും പ​രാ​തി​ക്കാ​ര​ന്‍റെ വീ​ട്ടി​ൽ കൊ​ണ്ടി​ട്ടി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സ് ത​ന്ത്ര​പ​ര​മാ​യി പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Kerala

ഗ​ർ​ഭി​ണി​യാ​യ​ത് കാ​മു​ക​നി​ൽ നി​ന്ന്; ന​വ​ജാ​ത ശി​ശു​വി​നെ വ​ലി​ച്ചെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ മൊ​ഴി​യെ​ടു​ത്ത് പോ​ലീ​സ്

ആ​ല​പ്പു​ഴ: ന​വ​ജാ​ത ശി​ശു​വി​നെ ശു​ചി​മു​റി​യി​ലൂ​ടെ പു​റ​ത്തെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ അ​മ്മ​യു​ടെ മൊ​ഴി​യെ​ടു​ത്ത് പോ​ലീ​സ്. ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​സ​വി​ച്ച ഉ​ട​നെ 19കാ​രി കു​ഞ്ഞി​നെ ജ​നാ​ല​യി​ലൂ​ടെ പു​റ​ത്തെ​റി​ഞ്ഞ​ത്.

സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​ക്കെ​തി​രെ പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കാ​മു​ക​നി​ൽ നി​ന്നാ​ണ് ഗ​ര്‍​ണി​യാ​യ​തെ​ന്നും പി​ന്നീ​ട് കാ​മു​ക​നു​മാ​യി അ​ക​ന്നു​വെ​ന്നും പെ​ൺ​കു​ട്ടി പോ​ലീ​സി​ന് മൊ​ഴി​ന​ൽ​കി​യി​ട്ടു​ണ്ട്. അ​വി​വാ​ഹി​ത​യാ​യ പെ​ൺ​കു​ട്ടി മാ​ന​ഹാ​നി ഭ​യ​ന്ന് കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് എ​ഫ്ഐ​ആ​ർ.

എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു പെ​ൺ​കു​ട്ടി. അ​വ​ധി​ക്ക് വീ​ട്ടി​ൽ എ​ത്തും. മ​ക​ൾ ഗ​ർ​ഭി​ണി​യാ​ണെ​ന്ന കാ​ര്യം അ​ച്ഛ​നും അ​മ്മ​യും അ​റി​ഞ്ഞി​രു​ന്നി​ല്ല. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ ക​ടു​ത്ത വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്നാ​ണ് പെ​ൺ​കു​ട്ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.

ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ഇ​രി​ക്കെ പു​ല​ർ​ച്ചെ​യോ​ടെ ശു​ചി​മു​റി​യി​ൽ ക​യ​റി യു​വ​തി പ്ര​സ​വി​ച്ചു. കു​ഞ്ഞി​ന്‍റെ പൊ​ക്കി​ൾ കൊ​ടി സ്വ​യം കൈ​കൊ​ണ്ട് മു​റി​ച്ചു മാ​റ്റി. ശു​ചി​മു​റി​യു​ടെ ജ​ന​ലി​ലൂ​ടെ കു​ഞ്ഞി​നെ പു​റ​ത്തേ​ക്ക് എ​റി​ഞ്ഞു. ക​ര​ച്ചി​ൽ കേ​ട്ടെ​ത്തി​യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രാ​ണ് കു​ഞ്ഞി​നെ ര​ക്ഷി​ച്ച​ത്.

തു​ട​ർ​ന്ന് അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ അ​മ്മ​യും കു​ഞ്ഞും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

 

 

Kerala

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം; പോ​ലീ​സി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് റെ​യ്ഡ് പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ സി​പി​എം ആ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ.

പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വ​സ​തി​യി​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി​യ ഇ​ഡി സം​ഘ​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യോ​ട് ആ​ണ് ഗ​വ​ർ​ണ​ർ വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.

ഫോ​ണി​ലൂ​ടെ വി​ഷ​യ​ത്തി​ൽ ഡി​ജി​പി വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സി​ന് വീ​ഴ്ച പ​റ്റി​യെ​ന്ന ആ​ക്ഷേ​പം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് ഗ​വ​ർ​ണ​ർ വി​ശ​ദാം​ശം തേ​ടി​യ​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന റെ​യ്ഡ് പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നേ​രെ ആ​ണ് സി​പി​എം ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ്ര​വ​ർ​ത്ത​ക​ർ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം അ​ടി​ച്ചു​ത​ക​ർ​ത്തി​രു​ന്നു.

Kerala

ഇ​ഡി​ക്കെ​തി​രെ ന​ട​ന്ന​ത് ആ​സൂ​ത്രി​ത ആ​ക്ര​മ​ണം; നി​യ​മം കൈ​യി​ലെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്ന ഇ​ഡി റെ​യ്ഡി​ൽ പ്ര​തി​ക​രി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ഡി പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ച് ഒ​രു വി​വ​ര​വും ‌ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

റെ​യ്ഡി​നെ കു​റി​ച്ച് പോ​ലീ​സി​നെ​യോ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ​യോ മു​ൻ​കൂ​റാ​യി അ​റി​യി​ച്ചി​ല്ല. ഇ​ഡി​ക്കെ​തി​രെ ഉ​ണ്ടാ​യ​ത് ആ​സൂ​ത്രി​ത ആ​ക്ര​മ​ണ​മാ​ണെ​ന്നും ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ആ​ളു​ക​ള്‍ കൂ​ടി​യ​പ്പോ​ള്‍ ക്ര​മ​സ​മാ​ധാ​ന പ​രി​പാ​ല​ന​ത്തി​ന് പോ​ലീ​സ് ഇ​ട​പെ​ട്ടു. പോ​ലീ​സി​ൽ കു​റ്റ​മി​ല്ലെ​ന്നും പോ​ലീ​സ് സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ടു​വെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു. മു​ൻ​കൂ​ട്ടി അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ൽ പ്ര​തി​രോ​ധി​ക്കാ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​ക​ട​നം ന​ട​ത്തു​ന്ന​തി​ന് എ​തി​ര​ല്ലെ​ന്ന് പ​റ​ഞ്ഞ ചെ​ന്നി​ത്ത​ല നി​യ​മം കൈ​യി​ലെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​റി​യി​ച്ചു.

 

 

 

 

Kerala

കൈ​ക്കൂ​ലി​ക്ക് അ​ഡ്വാ​ൻ​സ്; ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി വി​ജി​ല​ൻ​സ് പി​ടി​യി​ൽ

ചേ​ർ​ത്ത​ല: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി വി​ജി​ല​ൻ​സ് പി​ടി​യി​ൽ. ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി അ​നി​ൽ​കു​മാ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്. മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന വാ​ഹ​നം വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​ന് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​റ​സ്റ്റ്.

മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. വാ​ഹ​ന​ങ്ങ​ൾ വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​ന് ഡി​വൈ​എ​സ്പി ര​ണ്ട് ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​താ​യി ഉ​ട​മ വി​ജി​ല​ൻ​സി​നെ അ​റി​യി​ച്ചു.

കൈ​ക്കൂ​ലി​യു​ടെ അ​ഡ്വാ​ൻ​സാ​യി 50,000 രൂ​പ കൈ​പ്പ​റ്റു​ന്ന​തി​നി​ടെ​യാ​ണ് വി​ജി​ല​ൻ​സ് അ​നി​ൽ​കു​മാ​റി​നെ പി​ടി​കൂ​ടി​യ​ത്. വീ​ട്ടി​ൽ പ​ണം എ​ത്തി​ക്കാ​നാ​യി​രു​ന്നു ഡി​വൈ​എ​സ്പി ആ​വ​ശ്യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് പ​ണം ന​ൽ​കാ​ൻ വാ​ഹ​ന ഉ​ട​മ ഡി​വൈ​എ​സ്പി​യു​ടെ വീ​ട്ടി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ വി​ജി​ല​ൻ​സ് സം​ഘം പി​ന്തു​ട​രു​ക​യാ​യി​രു​ന്നു.

വി​ജി​ല​ൻ​സി​നെ ക​ണ്ട​തോ​ടെ അ​നി​ൽ​കു​മാ​ർ വീ​ട്ടി​ൽ​ക​യ​റി ക​ത​ക​ട​ച്ചു. പി​ന്നീ​ട് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പൊ​ളി​ച്ചി​റ​ങ്ങി​യ പ്ര​തി ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് വി​ജി​ല​ൻ​സ് സാ​ഹ​സി​ക​മാ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Kerala

പ്ര​തി​ക​ളെ സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക്കാം, പാ​ർ​ട്ടി ഓ​ഫീ​സി​ൽ ക​യ​റേ​ണ്ട; പോ​ലീ​സു​മാ​യി സി​പി​എം നേ​താ​ക്ക​ളു​ടെ ച​ർ​ച്ച

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ ഇ​ഡി റെ​യ്ഡ് ന​ട​ത്തി​യ​തി​നെ​തി​രെ ത​ല​സ്ഥാ​ന​ത്തു​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ സി​പി​എം നേ​താ​ക്ക​ൾ​ക്ക് കൈ​മാ​റി പോ​ലീ​സ്.

10 പ്ര​തി​ക​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ് പോ​ലീ​സ് സി​പി​എം നേ​താ​ക്ക​ൾ​ക്ക് കൈ​മാ​റി​യ​ത്. മു​ൻ കൗ​ൺ​സി​ല​ർ ആ​റ്റു​കാ​ൽ ഉ​ണ്ണി, പാ​ള​യം സ​ന്തോ​ഷ്, ആ​ദ​ർ​ശ് എ​ന്നി​വ​രു​ൾ​പ്പെ​ടെ 10 പ്ര​തി​ക​ളെ​യാ​ണ് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​വ​രി​ൽ പ​ല​രും പാ​ർ​ട്ടി ഓ​ഫീ​സി​ലു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

സം​ഘ​ര്‍​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന പാ​ള​യം ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ന് മു​ന്നി​ൽ വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ​യാ​ണ് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് സി​പി​എം നി​ല​പാ​ട്. പാ​ര്‍​ട്ടി ഓ​ഫീ​സി​നു​ള്ളി​ൽ പോ​ലീ​സ് ക​യ​റാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി.

സം​ഘ​ർ​ഷ സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ൻ സി​പി​എം നേ​താ​ക്ക​ള്‍ പോ​ലീ​സു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ക​യാ​ണ്. പ്ര​തി​ക​ളെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക്കാ​മെ​ന്നാ​ണ് നേ​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്. പോ​ലീ​സ് പി​ൻ​മാ​റ​ണ​മെ​ന്നും സി​പി​എം ആ​വ​ശ്യ​പ്പെ​ടു​ന്നു.

 

Kerala

‌മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്ന് ക​വ​ർ​ച്ച; അ​ന്ത​ർ സം​സ്ഥാ​ന മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ

കൊ​ല്ലം: ‌മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്ന് ക​വ​ർ​ച്ച ന​ട​ത്തു​ന്ന അ​ന്ത​ർ സം​സ്ഥാ​ന മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ. കാ​വ​നാ​ട് സ്വ​ദേ​ശി ശ​ശി, പ്ര​വീ​ൺ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ക​റ​ങ്ങി ക​വ​ർ​ച്ച ന​ട​ത്തു​ന്ന​താ​ണ് പ്ര​തി​ക​ളു​ടെ രീ​തി.

കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് ആ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കൊ​ട്ടാ​ര​ക്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു നി​ന്നും ബൈ​ക്ക് മോ​ഷ​ണം പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

പി​ടി​യി​ലാ​യ ശ​ശി​യും പ്ര​വീ​ണും ബൈ​ക്ക് മോ​ഷ​ണം അ​ട​ക്കം നി​ര​വ​ധി ക​വ​ർ​ച്ചാ കേ​സു​ക​ളി​ലും പി​ടി​ച്ചു​പ​റി കേ​സു​ക​ളി​ലും പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കേ​ര​ളം, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഏ​ക​ദേ​ശം 14 ഓ​ളം കേ​സു​ക​ളി​ൽ ഇ​രു​വ​രും പ്ര​തി​ക​ളാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

ന​വ​ജാ​ത ശി​ശു​വി​നെ ശു​ചി​മു​റി​യി​ലൂ​ടെ പു​റ​ത്തെ​റി​ഞ്ഞ സം​ഭ​വം; വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്  

ആ​ല​പ്പു​ഴ: ന​വ​ജാ​ത ശി​ശു​വി​നെ ആ​ശു​പ​ത്രി ശു​ചി​മു​റി​യു​ടെ ജ​നാ​ല​യി​ലൂ​ടെ പു​റ​ത്തെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ അ​മ്മ​യ്ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്. ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി ശു​ചി​മു​റി​യി​ലാ​ണ് സം​ഭ​വം.

ക​ടു​ത്ത വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്നാ​ണ് 19കാ​രി ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ വി​ദ്യാ​ർ​ത്ഥി​നി ഗ​ർ​ഭി​ണി​യാ​ണോ എ​ന്ന് ഡോ​ക്ട​ർ​മാ​ർ​ക്ക് സം​ശ​യം തോ​ന്നി​യി​രു​ന്നു. ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ച പെ​ൺ​കു​ട്ടി പ​രി​ശോ​ധ​ന​യു​മാ​യി സ​ഹ​ക​രി​ച്ചി​ല്ല.

തു​ട​ർ​ന്ന് വേ​ദ​ന സം​ഹാ​രി ന​ൽ​കി​യി​ട്ടും വേ​ദ​ന മാ​റാ​ത്ത​തി​നാ​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രാ​ൻ നി​ർ​ദേ​ശം ന​ൽ​കി. പി​ന്നാ​ലെ പെ​ൺ​കു​ട്ടി ശു​ചി​മു​റി​ക്കു​ള്ളി​ൽ പ്ര​സ​വി​ച്ചു. പൊ​ക്കി​ൾ കൊ​ടി സ്വ​യം മു​റി​ച്ച് മാ​റ്റി കു​ട്ടി​യെ ജ​നാ​ല​യി​ലൂ​ടെ പു​റ​ത്തേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു.

നി​ല​വി​ൽ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ന്യൂ ​ബോ​ൺ ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ലാ​ണ് കു​ട്ടി. അ​മ്മ​യും വ​ണ്ടാ​ന​ത്ത് ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ വീ​യ​പു​രം പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

കോ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ൽ നി​ന്ന് പ​ണം ത​ട്ടി​യ കേ​സ്; നാ​ല് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

കോ​ത​മം​ഗ​ലം: ഭാ​ര​ത് ല​ജ്ന ഹൗ​സിം​ഗ് കോ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ലെ കോ​ത​മം​ഗ​ലം ബ്രാ​ഞ്ചി​ൽ നി​ന്ന് 35 ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ൽ മു​ൻ ജീ​വ​ന​ക്കാ​രി ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. സൊ​സൈ​റ്റി​യു​ടെ ലീ​ഗ​ൽ റി​ക്ക​വ​റി വി​ഭാ​ഗം ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് സൊ​സൈ​റ്റി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. കോ​ട്ട​യം സ്വ​ദേ​ശി സോ​ണി​യ സെ​ബാ​സ്റ്റ്യ​ൻ, നി​തി​ൻ ഗി​രീ​ഷ്, അ​ല​ക്സി​ൻ ജി​ജോ, ടി.​ടി. ജേ​ക്ക​ബ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

2021ൽ ​ജോ​ലി​യി​രി​ക്കെ സോ​ണി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് 35 ല​ക്ഷം രൂ​പ ജേ​ക്ക​ബി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യ​ത്. പി​ന്നീ​ട് ഇ​ത് പ്ര​തി​ക​ൾ പി​ൻ​വ​ലി​ച്ചു. പ​ണം മാ​റ്റി​യ​തി​ന്‍റെ അ​ട​ക്കം ബാ​ങ്ക് രേ​ഖ​ക​ൾ സ​ഹി​ത​മാ​ണ് സൊ​സൈ​റ്റി​യു​ടെ ലീ​ഗ​ൽ ആ​ൻ​ഡ് റി​ക്ക​വ​റി വി​ഭാ​ഗ​ത്തി​ന്‍റെ പ​രാ​തി.

സോ​ണി​യ സെ​ബാ​സ്റ്റ്യ​ൻ നേ​ര​ത്തേ​യും പ​ണം ത​ട്ടി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. നേ​ര​ത്തെ ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ടി​ൽ നി​ന്ന് 50 ല​ക്ഷം ത​ട്ടി​യ കേ​സി​ൽ സോ​ണി​യ​യെ എ​റ​ണാ​കു​ളം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

Kerala

രോ​ഗി​യെ പ​രി​ച​രി​ക്കാ​നെ​ത്തി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു; ഹോം ​ന​ഴ്‌​സും സു​ഹൃ​ത്തും പി​ടി​യി​ൽ

കൊ​ച്ചി: കി​ട​പ്പ് രോ​ഗി​യാ​യ വ​യോ​ധി​ക​യു​ടെ വീ​ട്ടി​ൽ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ര​ണ്ട് യു​വ​തി​ക​ൾ പി​ടി​യി​ൽ. വ​യോ​ധി​ക​യെ പ​രി​ച​രി​ച്ചി​രു​ന്ന ഹോം ​ന​ഴ്‌​സും സു​ഹൃ​ത്തു​മാ​ണ് പി​ടി​യി​ലാ​യ​ത്.

ത​മി​ഴ്‌​നാ​ട് മ​ധു​ര സി​ന്ധു​പ്പാ​ട്ടി​യി​ൽ സെം​പാ​ട്ടി സ്വ​ദേ​ശി ഭാ​ഗ​ത്ത് സു​ധ ശ​ങ്ക​ർ (38), ദി​ണ്ടു​ഗ​ൽ മ​ല​യ​ഗൗ​ഡ​ൻ​പാ​ട്ടി പൊ​ട്ടി​ക്ക​ളം ഭാ​ഗ​ത്ത് ല​ക്ഷ്‌​മി (46) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മേ​യ് 24ന് ​രാ​വി​ലെ 8.30 ഓ​ടെ​യാ​ണ് സം​ഭ​വം.

സു​ധ ശ​ങ്ക​ർ ആ​യി​രു​ന്നു വ​യോ​ധി​ക​യെ പ​രി​ച​രി​ച്ച് വ​ന്നി​രു​ന്ന​ത്. സു​ഹൃ​ത്താ​യ ല​ക്ഷ്മി​യെ​യും കൂ​ട്ടി മോ​ഷ​ണം ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പാ​ക്കു​ക​യാ​യി​രു​ന്നു. തൊ​ണ്ടി​മു​ത​ലാ​യ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പോ​ലീ​സ് പ്ര​തി​ക​ളി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു.

Kerala

കോ​ഴി​ക്കോ​ട് രാ​സ​ല​ഹ​രി​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ; സാ​ജി​ദ് ഒ​രു വ​ർ​ഷ​ത്തി​നി​ടെ പി​ടി​യി​ലാ​കു​ന്ന​ത് നാ​ലാം ത​വ​ണ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് സൗ​ത്ത് ബീ​ച്ചി​ന് സ​മീ​പ​ത്ത് നി​ന്ന് രാ​സ​ല​ഹ​രി​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ന​ല്ല​ളം അ​രീ​ക്കാ​ട് സ്വ​ദേ​ശി കി​ളി​ച്ചേ​രി​പ​റ​മ്പി​ല്‍ ടി.​കെ.​ഹൗ​സി​ല്‍ സാ​ജി​ദ് ജ​മാ​ല്‍ അ​ഹ​മ്മ​ദ് (27) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഒ​രു വ​ർ​ഷ​ത്തി​നി​ടെ നാ​ലാം ത​വ​ണ​യാ​ണ് ഇ​യാ​ൾ സ​മാ​ന കു​റ്റ​ത്തി​ന് പി​ടി​യി​ലാ​കു​ന്ന​ത്. വി​ൽ​പ​ന​യ്ക്കാ​യി എ​ത്തി​ച്ച 37.170 ഗ്രാം ​എം​ഡി​എം​എ​യും ഇ​ത് തൂ​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ല​ക്ടോ​ണി​ക് ത്രാ​സും, മ​യ​ക്കു​മ​രു​ന്ന് വി​റ്റ് കി​ട്ടി​യ 4,630 രൂ​പ​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

സൗ​ത്ത് ബീ​ച്ചി​ലെ തെ​ക്കി​നി റൂം​സ് ആ​ന്‍റ് ഡോ​ര്‍​മെ​ട്രീ​സ് എ​ന്ന ലോ​ഡ്ജി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​നാ​യി റോ​ട്ട്‌​വീ​ല​ര്‍, ജ​ര്‍​മ​ന്‍​ഷെ​പ്പേ​ര്‍​ഡ് തു​ട​ങ്ങി​യ നാ​യ​ക​ളെ പ്ര​തി വ​ള​ർ​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

സാ​ജി​ദ് സ്ഥി​രം മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ​ന​ക്കാ​രാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ബം​ഗ​ളൂ​രു​വി​ൽ മൊ​ത്ത​വി​ല്‍​പ്പ​ന​ക്കാ​രി​ല്‍ നി​ന്നും എം​ഡി​എം​എ വാ​ങ്ങി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കു​മി​ട​യി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​ണ് പ്ര​തി​യു​ടെ രീ​തി.

Kerala

പ​ട്ടാ​പ്പ​ക​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; തി​രു​ട്ട് ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള സ​ഹോ​ദ​ര​ന്മാ​ർ പി​ടി​യി​ൽ

തൃ​ശൂ​ർ: പ​ട്ടാ​പ്പ​ക​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ ത​മി​ഴ്‌​നാ​ട് തി​രു​ട്ട് ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള സ​ഹോ​ദ​ര​ങ്ങ​ൾ പി​ടി​യി​ൽ. പ​ടി​ഞ്ഞാ​റേ കോ​ട്ട​യി​ൽ അ​ടി​യാ​ട്ട് ലൈ​നി​ലു​ള്ള വീ​ട്ടി​ലാ​ണ് ഇ​രു​വ​രും മോ​ഷ​ണം ന​ട​ത്തി​യ​ത്. ‌

തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി​ക​ളാ​യ ത​ങ്ക​മു​ത്തു, അ​യ്യ​പ്പ​ൻ എ​ന്നി​വ​രാ​ണ് സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ​ത്. തൃ​ശൂ​ർ പോ​ലീ​സ് ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നും സാ​ഹ​സി​ക​മാ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. മേ​യ് ആ​റി​ന് ആ​യി​രു​ന്നു സം​ഭ​വം.

ആ​റ് പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വെ​ള്ളി​യു​രു​പ്പ​ടി​ക​ളും ഓ​ട്ടു​പാ​ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ആ​റ് ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് പ്ര​തി​ക​ൾ കൊ​ള്ള​യ​ടി​ച്ച​ത്. പ​ട്ടാ​പ്പ​ക​ൽ ന​ട​ന്ന വ​ൻ ക​വ​ർ​ച്ച​യ്ക്ക് ശേ​ഷം പ്ര​തി​ക​ൾ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ക​ട​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് കൃ​ത്യ​മാ​യ സൂ​ച​ന​ക​ൾ ശേ​ഖ​രി​ച്ചാ​ണ് പോ​ലീ​സ് സം​ഘം ത​മി​ഴ്നാ​ട്ടി​ലെ​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

 

Kerala

പോ​ലീ​സു​കാ​ര​ന്‍റെ ബു​ള്ള​റ്റ് ക​ത്തി​ച്ച സം​ഭ​വം; ര​ണ്ട് യു​വ​തി​ക​ൾ പി​ടി​യി​ൽ

കൊ​ല്ലം: അ​ഞ്ച​ലി​ൽ പോ​ലീ​സു​കാ​ര​ന്‍റെ വീ​ട്ടു​മു​റ്റ​ത്തി​രു​ന്ന ബു​ള്ള​റ്റ് ക​ത്തി​ച്ച കേ​സി​ൽ ര​ണ്ട് യു​വ​തി​ക​ൾ പി​ടി​യി​ൽ. ശൂ​ര​നാ​ട് സ്വ​ദേ​ശി ആ​ര​തി, ഇ​ടു​ക്കി സ്വ​ദേ​ശി ഗാ​യ​ത്രി എ​ന്നി​വ​രാ​ണ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. അ​ഞ്ച​ൽ പോ​ലീ​സ് ആ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ആ​റ​ന്മു​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ആ​ർ​ച്ച​ൽ പാ​ല​വി​ള വീ​ട്ടി​ൽ വി​വേ​കി​ന്‍റെ ബൈ​ക്ക് ആ​ണ് പ്ര​തി​ക​ൾ ക​ത്തി​ച്ച​ത്. വി​വേ​കും ആ​ര​തി​യും ത​മ്മി​ലു​ള്ള വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​മാ​ണ് ബൈ​ക്ക് ക​ത്തി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ബൈ​ക്ക് ക​ത്തി​ച്ച​ത്. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ചി​ത്ര​ങ്ങ​ൾ​ക്ക് വ്യ​ക്ത​ത കി​ട്ടാ​ത്ത​തി​നാ​ൽ ആ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. യു​വ​തി​ക​ളെ​ത്തി​യ ഓ​ട്ടോ​റി​ക്ഷ ക​ണ്ടെ​ത്തി​യ​താ​ണ് കേ​സി​ൽ വ​ഴി​ത്തി​രി​വാ​യ​ത്.

യു​വ​തി ഗൂ​ഗി​ൾ പേ ​വ​ഴി ഓ​ട്ടോ​ഡ്രൈ​വ​ർ​ക്ക് പ​ണം ന​ൽ​കി​യി​രു​ന്നു. ഇ​താ​ണ് പോ​ലീ​സി​ന് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ച​ത്. അ​തേ​സ​മ​യം, പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യ ആ​ര​തി​യെ വി​ഷം ഉ​ള്ളി​ൽ ചെ​ന്ന നി​ല​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Kerala

യു​വാ​വി​നെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; യു​വ​തി ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: യു​വാ​വി​നെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ യു​വ​തി ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ പി​ടി​യി​ൽ. വെ​മ്പാ​യം പു​ത്ത​ൻ​വി​ള സ്വ​ദേ​ശി ശ​ര​ത്(37) ആ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

മ​ല​യി​ൻ​കീ​ഴ് അ​രു​വി​പ്പാ​റ തെ​ക്കെ​വി​ള വീ​ട്ടി​ൽ സു​ജി​ത്ത് (32), മ​ല​യി​ൻ​കീ​ഴ് വി​റ​കു​വെ​ട്ടി​ക്കോ​ണം ആ​തി​ര നി​ല​യ​ത്തി​ൽ അ​ഭി​ലാ​ഷ് (39), അ​ഭി​ലാ​ഷി​നൊ​പ്പം താ​മ​സി​ക്കു​ന്ന കാ​യം​കു​ളം വ​ളി​ക്കു​ന്നം ക​ടു​വി​നാ​ൽ സു​ഭാ​ഷ് ഭ​വ​നി​ൽ സ​രി​ത (37) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

2021ൽ ​ന​ട​ന്ന ക​ര​മ​ന വൈ​ശാ​ഖ് കൊ​ല​ക്കേ​സി​ലെ പ്ര​തി​ക​ളാ​ണ് സു​ജി​ത്തും അ​ഭി​ലാ​ഷും. ശ​ര​ത്തും പ്ര​തി​ക​ളും ത​മ്മി​ൽ മു​ൻ പ​രി​ച​യ​മു​ണ്ട്. അ​ഭി​ലാ​ഷി​ന്‍റെ ഭാ​ര്യ മോ​ഷ​ണ​ക്കേ​സി​ൽ ജ​യി​ലി​ലാ​കാ​ൻ കാ​ര​ണം ഇ​യാ​ളാ​ണെ​ന്ന് ക​രു​തി​യാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

മ​ല​യി​ൻ​കീ​ഴി​ൽ പ്ര​തി​ക​ൾ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ൽ വി​ളി​ച്ചു​വ​രു​ത്തി മു​റി​യി​ൽ പൂ​ട്ടി​യി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. ബോ​ധ​ര​ഹി​ത​നാ​യ ശ​ര​ത്ത് മ​രി​ച്ചെ​ന്ന് ക​രു​തി ഫ്ലാ​റ്റി​ൽ ഉ​പേ​ക്ഷി​ച്ച് മൂ​വ​രും ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ബോ​ധം തെ​ളി​ഞ്ഞ​പ്പോ​ൾ ഇ​യാ​ൾ ഫ്ലാ​റ്റി​ന് പു​റ​ത്തി​റ​ങ്ങി നാ​ട്ടു​കാ​രെ വി​ളി​ച്ചു​കൂ​ട്ടി.

മ​ണ്ണ​ന്ത​ല സ്റ്റേ​ഷ​നി​ൽ മൊ​ഴി ന​ൽ​കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ ശ​ര​ത്തി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

 

Kerala

പ്ര​ണ​യ​ത്തി​ൽ നി​ന്ന് പി​ൻ​മാ​റി​യി​ല്ല; യു​വ​തി​ക്ക് നേ​രെ മ​ർ​ദ​ന​വും ലൈം​ഗി​കാ​തി​ക്ര​മ​വും

തി​രു​വ​ന​ന്ത​പു​രം: പ്ര​ണ​യ​ത്തി​ൽ നി​ന്ന് പി​ൻ​മാ​റാ​ത്ത​തി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മ​മെ​ന്ന് പ​രാ​തി. യു​വ​തി​യു​ടെ ആ​ൺ​സു​ഹൃ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ളാ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​രോ​പ​ണം.

യു​വ​തി​യെ മ​ർ​ദി​ക്കു​ക​യും ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നു​മാ​ണ് പ​രാ​തി​യി​ലു​ള്ള​ത്. യു​വ​തി​യു​ടെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട​ര​പ്പ​വ​ൻ മാ​ല​യും പ​ണ​വും ത​ട്ടി​യെ​ടു​ത്ത​താ​യും പ​രാ​തി​യു​ണ്ട്. മ​ണ്ണ​ന്ത​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം.

മേ​യ് 19ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​ണ​യ​ത്തി​ൽ നി​ന്നും പി​ന്മാ​റാ​ത്ത​തി​നാ​ലാ​ണ് കാ​മു​ക​നാ​യ യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ൾ ചേ​ർ​ന്ന് യു​വ​തി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. യു​വാ​വി​ന്‍റെ അ​മ്മ​യും അ​മ്മ​യു​ടെ സ​ഹോ​ദ​ര​നും മാ​താ​പി​താ​ക്ക​ളു​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

എ​സ്പി​സി കേ​ഡ​റ്റു​ക​ൾ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​ര്‍​മാ​രാ​ക​ണം: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​ര്‍​മാ​രാ​ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​സ്പി​സി സം​സ്ഥാ​ന സ​ഹ​വാ​സ ക്യാ​മ്പി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ആ​ഭ്യ​ന്ത​ര​മ​ന്ത്രി.

ല​ഹ​രി​ക്കെ​തി​രെ കേ​ര​ള പോ​ലീ​സി​ന്‍റെ ഏ​റ്റ​വും വി​പു​ല​മാ​യ പ​ദ്ധ​തി​യാ​യ 'ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍' വി​ജ​യി​പ്പി​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സ​മൂ​ഹ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ വി​പ​ത്ത് ല​ഹ​രി​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ്‌​കൂ​ള്‍, കോ​ള​ജ് ക്യാ​മ്പ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഇ​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് വി​വി​ധ ത​ര​ത്തി​ലു​ള്ള രാ​സ​ല​ഹ​രി​ക​ള്‍ വി​ല്‍​ക്കു​ന്ന അ​ധോ​ലോ​ക സം​ഘ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കു​ന്ന​തി​നാ​യാ​ണ് 'ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍' എ​ന്ന പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.

കേ​ര​ള പോ​ലീ​സി​ന്‍റെ അ​ഭി​മാ​ന​ചി​ഹ്ന​മാ​യി സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി വ​ള​ര്‍​ന്നു. യു​വ​ത​ല​മു​റ​യെ ഒ​രി​ക്ക​ലും ല​ഹ​രി​ക്ക് അ​ടി​മ​യാ​ക്കി​ല്ലെ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ മു​ന്‍​നി​ര​യി​ല്‍ എ​സ്പി​സി കേ​ഡ​റ്റു​ക​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

മ​ദ്യ​ല​ഹ​രി​യി​ൽ വ​യോ​ധി​ക​നെ കൊ​ല​പ്പെ​ടു​ത്തി; പ്ര​തി പി​ടി​യി​ൽ

ക​ട്ട​പ്പ​ന: ഇ​ടു​ക്കി ക​ട്ട​പ്പ​ന​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ വ​യോ​ധി​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി പി​ടി​യി​ൽ. പു​ന​ലൂ​ർ വെ​ഞ്ചേ​മ്പ് പു​ത്ത​ൻ​വീ​ട്ടി​ൽ ശാ​ന്ത​ൻ (60) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ക​മ്പം പ​ള്ളി​വാ​സ​ൽ ര​മേ​ശ് പാ​ണ്ഡ്യ​ൻ (44) ആ​ണ് പി​ടി​യി​ലാ​യ​ത്.

ആ​ക്രി വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​വ​രാ​ണ് ഇ​രു​വ​രും. ഞാ​യ​റാ​ഴ്‌​ച രാ​ത്രി ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് പ്ര​ശാ​ന്ത​നെ ര​മേ​ശ് പാ​ണ്ഡ്യ​ൻ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് പ്ര​ശാ​ന്ത​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​തേ തു​ട​ർ​ന്ന് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

 

Kerala

ഗ​ൺ​മാ​ൻ​മാ​രു​ടെ മ​ർ​ദ​നം; പ്ര​തി​ക​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ മ​ർ​ദ​ന​മേ​റ്റ​വ​ർ ക​ക്ഷി​ചേ​രും

ആ​ല​പ്പു​ഴ: ന​വ​കേ​ര​ള സ​ദ​സി​നി​ടെ പ്ര​തി​ഷേ​ധി​ച്ച​വ​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ഗ​ൺ​മാ​ൻ​മാ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ ക​ക്ഷി ചേ​രാ​ൻ ഒ​രു​ങ്ങി മ​ർ​ദ​ന​മേ​റ്റ​വ​ർ. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​മ്പോ​ൾ കേ​സി​ൽ മ​ർ​ദ​ന​മേ​റ്റ​വ​ർ ക​ക്ഷി​ചേ​രാ​ൻ അ​പേ​ക്ഷ ന​ൽ​കും.

പ്ര​തി​ഷേ​ധ​ത്തി​നി​ടെ ക്രൂ​ര​മ​ർ​ദ​ന​ത്തി​നി​ര​യാ​യ എ.​ഡി. തോ​മ​സ് എം​എ​ൽ​എ, അ​ഡ്വ. അ​ജ​യ് ജ്യൂ​വ​ൽ കു​ര്യാ​ക്കോ​സ് എ​ന്നി​വ​രാ​ണ് കേ​സി​ൽ ക​ക്ഷി​ചേ​രു​ക. ചൊ​വ്വാ​ഴ്ച​യാ​ണ് കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ അ​നി​ൽ​കു​മാ​ർ, സ​ന്ദീ​പ് എ​ന്നി​വ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ആ​ല​പ്പു​ഴ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

2023 ഡി​സം​ബ​റി​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ക​മ്പ​ടി വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി​വ​ന്നാ​ണ് ഗ​ൺ​മാ​ൻ​മാ​ർ പ്ര​തി​ഷേ​ധ​ക്കാ​രെ മ​ർ​ദി​ച്ച​ത്. അ​തേ​സ​മ​യം ചൊ​വ്വാ​ഴ്ച ഗ​ൺ​മാ​ൻ​മാ​ർ​ക്കെ​തി​രാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ണ്ടാ​യേ​ക്കും.

Kerala

"കു​പ്ര​സി​ദ്ധ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം'; പു​ന​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​ദ്യ റി​പ്പോ​ർ​ട്ട് ഇ​ന്ന് കൈ​മാ​റും

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ, ന​വ​കേ​ര​ള സ​ദ​സി​നി​ടെ പ്ര​തി​ഷേ​ധി​ച്ച കെ​എ​സ്‍​യു- യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ത​ല്ലി​യ സം​ഭ​വ​ത്തി​ൽ ന​ട​ത്തി​യ പു​ന​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​ദ്യ റി​പ്പോ​ർ​ട്ട് ഇ​ന്ന് കൈ​മാ​റും.

സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ആ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം റി​പ്പോ​ർ​ട്ട് ന​ൽ​കു​ക. ഗ​ൺ​മാ​ൻ അ​നി​ൽ കു​മാ​ർ, സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ സ​ന്ദീ​പ്, മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന് അ​ക​മ്പ​ടി പോ​യ പോ​ലീ​സു​കാ​രാ​യ അ​രു​ൺ, വി​പി​ൻ, ഷൈ​ജു എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.

റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ർ​ക്കെ​തി​രെ വ​കു​പ്പ്ത​ല ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യേ​ക്കും. അ​തേ​സ​മ​യം കേ​സ് ഡ​യ​റി തി​രു​ത്തി​യെ​ന്ന​തി​ൽ എ​ഡി​ജി​പി അ​ജി​ത് കു​മാ​റി​നെ​തി​രാ​യ റി​പ്പോ​ർ​ട്ട് വൈ​കും. കൂ​ടു​ത​ൽ മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷ​മാ​കും അ​ന്തി​മ റി​പ്പോ​ർ​ട്ട് ന​ൽ​കു​ക.

Kerala

വ​ടം​വ​ലി ബു​ക്ക് ചെ​യ്യാ​നെ​ത്തി​യ അ​ജ്ഞാ​ത​ർ നാ​ട്ടു​കാ​രെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു; ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ

കൊ​ല്ലം: പു​ന​ലൂ​രി​ൽ വ​ടം​വ​ലി സം​ഘ​ത്തെ അ​ന്വേ​ഷി​ച്ചെ​ത്തി​യ​വ​ർ നാ​ട്ടു​കാ​രാ​യ നാ​ലു​പേ​രെ വെ​ട്ടി​യും കു​ത്തി​യും പ​രി​ക്കേ​ൽ​പ്പി​ച്ചു. പു​ന​ലൂ​ർ തോ​ളി​ക്കോ​ട്ട് ആ​ണ് സം​ഭ​വം. തോ​ളി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ത​ങ്ക​ച്ച​ൻ, അ​ഖി​ൽ, ബി​പി​ൻ, ഹ​രി എ​ന്നി​വ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ​ഴി​യ​രി​കി​ൽ സം​സാ​രി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ. കാ​റി​ലെ​ത്തി​യ അ​പ​രി​ചി​ത​രാ​യ യു​വാ​ക്ക​ൾ മൊ​ബൈ​ലി​ൽ സ്ഥ​ല​വാ​സി​യാ​യ ഒ​രാ​ളു​ടെ ഫോ​ട്ടോ കാ​ണി​ച്ച് ഇ​യാ​ളു​ടെ വീ​ട​ന്വേ​ഷി​ച്ചു.

വ​ടം​വ​ലി​ക്കാ​യി ബു​ക്ക് ചെ​യ്യാ​ൻ വ​ന്ന​താ​ണെ​ന്നാ​യി​രു​ന്നു കാ​റി​ലെ​ത്തി​യ​വ​ർ പ​റ​ഞ്ഞ​ത്. സം​സാ​ര​ത്തി​നി​ടെ ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ത​ർ​ക്കം ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. നാ​ലു​പേ​രെ​യും വെ​ട്ടി​യും കു​ത്തി​യും പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം അ​ജ്ഞാ​ത സം​ഘം കാ​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു.

നി​ല​വി​ളി കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ പ​രി​ക്കേ​റ്റ​വ​രെ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ത​ങ്ക​ച്ച​ൻ, അ​ഖി​ൽ എ​ന്നി​വ​രെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ‌​ജി​ത​മാ​ക്കി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നി​ല​വി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Kerala

സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് നി​ര​ന്ത​ര പീ​ഡ​നം; യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

കാ​സ​ർ​ഗോ​ഡ്: ഗാ​ർ​ഹി​ക പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കാ​സ​ർ​ഗോ​ഡ് ച​ർ​ല​ടു​ക്ക സ്വ​ദേ​ശി സു​ഫൈ​ദ​യാ​ണ് ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ​ത്.

സു​ഫൈ​ദ​യു​ടെ ഭ​ർ​ത്താ​വ് ആ​ദി​ൽ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. രാ​വി​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ആ​ദി​ലി​നെ​തി​രെ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​കു​റ്റം, സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പീ​ഡ​നം എ​ന്നി വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

സു​ഫൈ​ദ ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ മു​ന്നി​ൽ വ​ച്ച് ആ​യി​രു​ന്നു ആ​സി​ഡ് കു​ടി​ച്ച് ജീ​വ​നൊ​ടു​ക്കി​യ​ത്. പി​ന്നാ​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ആ​ദി​ലി​നെ ചോ​ദ്യം ചെ​യ്ത ശേ​ഷ​മാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​തൃ​മാ​താ​വി​നെ​യും പ്ര​തി ചേ​ർ​ത്തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

 

Kerala

മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ക്രൂ​ര​മ​ർ​ദ​നം; പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. ഐ​രാ​ണി​മു​ട്ടം ചി​റ​പ്പാ​ലം ആ​റ്റു​വ​ര​മ്പി​ൽ വീ​ട്ടി​ൽ കു​മാ​ർ​ദാ​സ് (40) ആ​ണ് പി​ടി​യി​ലാ​യ​ത്. ഫോ​ർ​ട്ട് പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

മേ​യ് 21ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ആ​യി​രു​ന്നു പ്ര​തി​യു​ടെ ആ​ക്ര​മ​ണം. ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും വി​റ​കു​കൊ​ള്ളി ഉ​പ​യോ​ഗി​ച്ച് മാ​ര​ക​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി.

പി​ടി​യി​ലാ​യ കു​മാ​ർ​ദാ​സ് സ്ഥി​രം കു​റ്റ​വാ​ളി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കു​മാ​ർ​ദാ​സ് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഏ​ഴ് വ​ധ​ശ്ര​മ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

Kerala

ല​ഹ​രിയുടെ വേരറക്കാൻ 'ഓ​​​പ്പ​​​റേ​​​ഷ​​​ൻ തൂഫാ​​​ൻ'

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ല​​​ഹ​​​രി​​​യു​​​ടെ വേ​​​ര​​​റക്കാ​​​ൻ സ്കൂ​​​ളും കോ​​​ള​​​ജും തു​റ​ക്കു​ന്ന ജൂ​ണ്‍ ഒ​ന്നു മു​ത​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ദി ​ന​ർ​കോ ഹ​ണ്ട് തു​ട​ങ്ങാ​ൻ തീ​രു​മാ​നം.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​നു ശേഷമാണ് പു​തി​യ ക​ർ​മ​പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ അ​​ധി​​​കാ​​​ര​​​ത്തി​​​ൽ എ​​​ത്തി​​​യ ശേ​​​ഷ​​​മു​​​ള്ള ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ആ​​​ദ്യ​​​യോ​​​ഗ​​​മാ​​​യി​​​രു​​​ന്നു ഇ​​​ത്.

എ​ക്സൈ​സ്, വി​ദ്യാ​ഭ്യാ​സം തുട​​​ങ്ങി​​​യ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​കും പ്ര​​​വ​​​ർ​​​ത്ത​​​നം. സി​​​ന്ത​​​റ്റി​​​ക് ന​​​ർ​​​കോ​​​ട്ടി​​​ക്, ഹൈ​​​ബ്രി​​​ഡ് ക​​​ഞ്ചാ​​​വ് തു​​​ട​​​ങ്ങി​​​യ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ വേ​​​രു​​​ക​​​ളു​​​ള്ള മ​​​യ​​​ക്കുമ​​​രു​​​ന്നു ലോ​​​ബി​​​യെ ക​​​ണ്ടെ​​​ത്താ​​​ൻ ബ​​​ന്ധ​​​പ്പെ​​​ട്ട സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ഡി​​​ജി​​​പി​​​മാ​​​രു​​​ടെ സ​​​ഹാ​​​യം തേ​​​ടും.

പു​​​ക​​​യി​​​ല ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന​ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. ഫൈ​​​വ് സ്റ്റാ​​​ർ ഹോ​​​ട്ട​​​ലു​​​ക​​​ൾ മു​​​ത​​​ൽ ഡി​​​ജെ പാ​​​ർ​​​ട്ടി​​​ക​​​ളി​​​ൽ വ​​​രെ പോ​​​ലീ​​​സ് ശ്ര​​​ദ്ധ​​​യു​​​ണ്ടാ​​​കും.

സൈ​​​ബ​​​ർ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ ത​​​ട​​​യാ​​​ൻ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വ​​​ഴി വ്യ​​​ക്തി​​​ഹ​​​ത്യ ന​​​ട​​​ത്തു​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ൾ പ​​​രാ​​​തി​​​ക​​​ളാ​​​യി ല​​​ഭി​​​ച്ചാ​​​ൽ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ പോ​​​ലീ​​​സി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

പോ​​​ലീ​​​സ് പ​​​രി​​​ശീ​​​ല​​​ന സി​​​ല​​​ബ​​​സ് കാ​​​ലോ​​​ചി​​​ത​​​മാ​​​യി പ​​​രി​​​ഷ്ക​​​രി​​​ക്കും. സൈ​​​ബ​​​ർ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ൽ അ​​​ട​​​ക്കം പ്രാ​​​യോ​​​ഗി​​​ക പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള സം​​​വി​​​ധാ​​​നം സി​​​ല​​​ബ​​​സി​​​ലു​​​ണ്ടാ​​​കും. സ്ത്രീ​​​ക​​​ൾ​​​ക്ക് എ​​​തി​​​രേ​​​യു​​​ള്ള കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളു​​​ണ്ടാ​​​യാ​​​ൽ മു​​​ഖം നോ​​​ക്കാ​​​തെ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും.

റോ​​​ഡ് അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ കു​​​റ​​​യ്ക്കാ​​​ൻ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്ത് ആ​​​ധു​​​നി​​​ക സ​​​ങ്കേ​​​ത​​​ങ്ങ​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ക്കും. ഐ​​​ടി സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ അ​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

Kerala

ഒ​തു​ക്കു​ങ്ങ​ലി​ൽ ചി​ക്ക​ന്‍ സ്റ്റാ​ളി​ല്‍ മോ​ഷ​ണം; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

ഒ​തു​ക്കു​ങ്ങ​ൽ: മ​ല​പ്പു​റ​ത്ത് ചി​ക്ക​ന്‍ സ്റ്റാ​ളി​ല്‍ മോ​ഷ​ണം. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ആ​യി​രു​ന്നു സം​ഭ​വം. ഒ​തു​ക്കു​ങ്ങ​ലി​ലെ എം.​കെ. ചി​ക്ക​ന്‍ സ്റ്റാ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക​ട​യു​ട​മ​യും ജീ​വ​ന​ക്കാ​രും പ​ള്ളി​യി​ൽ പോ​യ സ​മ​യ​ത്താ​ണ് സം​ഭ​വം.

ഉ​ട​മ​യും ജീ​വ​ന​ക്കാ​രും പ​ള്ളി​യി​ൽ പോ​യ സ​മ​യ​ത്ത് മു​ന്നി​ലെ ഷ​ട്ട​ര്‍ താ​ഴ്ത്തി​യി​രു​ന്നെ​ങ്കി​ലും ക​ട​യു​ടെ പി​ന്നി​ലെ വാ​തി​ല്‍ പൂ​ട്ടി​യി​രു​ന്നി​ല്ല. ഇ​തി​ലൂ​ടെ അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​വ് 5000 രൂ​പ​യും ക​വ​ർ​ന്ന് സ്ഥ​ലം​വി​ടു​ക​യാ​യി​രു​ന്നു.

ക​ട​യ്ക്കു​ള്ളി​ൽ ക​യ​റി​യ മോ​ഷ്ടാ​വ് സി​സി ക്യാ​മ​റ ക​ണ്ട​തോ​ടെ ധ​രി​ച്ചി​രു​ന്ന ബെ​നി​യ​നു​പ​യോ​ഗി​ച്ച് മു​ഖം മ​റ​ച്ചു. ജീ​വ​ന​ക്കാ​ര്‍ ക​ട​യി​ലെ​ത്തി​യ സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​രം മ​ന​സി​ലാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ല്‍ കോ​ട്ട​ക്ക​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

 

Kerala

റെ​യി​ൽ​വേ ക്വാ​ർ​ട്ടേ​ഴ്‌​സി​ൽ മോ​ഷ​ണം; കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: റെ​യി​ൽ​വേ എ​ൻ​ജി​നീ​യ​റു​ടെ ക്വാ​ർ​ട്ടേ​ഴ്‌​സി​ൽ നി​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ അ​ന്ത​ർ​സം​സ്ഥാ​ന മോ​ഷ്ടാ​വ് പി​ടി​യി​ൽ. കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി മു​ഹ​മ്മ​ദ് പ​ർ​വേ​ഷ് നാ​ദി​ർ അ​ലി ആ​ണ് പി​ടി​യി​ലാ​യ​ത്. പൂ​ജ​പ്പു​ര പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പൂ​ജ​പ്പു​ര​യി​ലെ അ​ൻ​വ​ർ ഗാ​ർ​ഡ​ൻ​സി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. റെ​യി​ൽ​വേ എ​ൻ​ജി​നീ​യ​റു​ടെ ക്വാ​ർ​ട്ടേ​ഴ്‌​സി​ൽ നി​ന്ന് 10 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. ഏ​പ്രി​ൽ 21ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

തൃ​ശൂ​രി​ൽ നി​ന്നും ട്രെ​യി​നി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​യെ കൊ​ല്ല​ത്ത് വ​ച്ചാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്‌​നാ​ട്, മ​ഹാ​രാ​ഷ്ട്ര എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​തി​ക്കെ​തി​രെ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

 

Kerala

ദൃ​ശ്യം ര​ണ്ടോ മൂ​ന്നോ അ​യ​ച്ചോ​ളൂ എ​ന്ന് കേ​ര​ള പോ​ലീ​സ്

കോ​​​ഴി​​​ക്കോ​​​ട്: ശു​​​ഭ​​​യാ​​​ത്ര ഹെ​​​ല്‍​പ് ലൈ​​​ന്‍ ന​​​മ്പ​​​രി​​​ലേ​​​ക്ക് ‘ദൃ​​​ശ്യം’ ര​​​ണ്ടോ മൂ​​​ന്നോ അ​​​യ​​​ച്ചോ​​​ളൂ എ​​​ന്ന് കേ​​​ര​​​ള പോ​​​ലീ​​​സ്.

ദൃ​​​ശ്യം മൂ​​​ന്ന് എ​​​ന്ന മോ​​​ഹ​​​ന്‍​ലാ​​​ല്‍ ചി​​​ത്ര​​​ത്തി​​​ന്‍റെ റി​​​ലീ​​​സ് ദി​​​വ​​​സം ചി​​​ത്ര​​​ത്തി​​​ന്‍റെ പോ​​​സ്റ്റ​​​റു​​​മാ​​​യി സാ​​​മ്യ​​​മു​​​ള്ള പോ​​​സ്റ്റാ​​​ണ് കേ​​​ര​​​ളാ പോ​​​ലീ​​​സ് ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നാ​​​യി ഇ​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ​ട്രാ​​​ഫി​​​ക് നി​​​യ​​​മ​​​ലം​​​ഘ​​​നം സം​​​ബ​​​ന്ധി​​​ച്ച ചി​​​ത്ര​​​ങ്ങ​​​ളും വീ​​​ഡി​​​യോ​​​ക​​​ളും ശു​​​ഭ​​​യാ​​​ത്ര ഹെ​​​ല്‍​പ് ലൈ​​​ന്‍ ആ​​​യ 9747 001 099 എ​​​ന്ന ന​​​മ്പ​​​രി​​​ലേ​​​ക്ക് വാ​​​ട്‌​​​സാ​​​പ്പ് ആ​​​യി അ​​​യ​​​യ്ക്കാ​​​മെ​​​ന്നാ​​​ണ് പോ​​​സ്റ്റി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

ഇ​​​ങ്ങ​​​നെ ല​​​ഭി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ളി​​​ല്‍ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും സ​​​ന്ദേ​​​ശം അ​​​യ​​​യ​​​്ക്കു​​​മ്പോ​​​ള്‍ ചി​​​ത്രം/​​​വീ​​​ഡി​​​യോ, സ്ഥ​​​ലം, സ​​​മ​​​യം എ​​​ന്നി​​​വ സ​​​ഹി​​​തം അ​​​റി​​​യി​​​ക്കണ​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

മു​​​ന്‍​പും ട്രെ​​​ന്‍​ഡിം​​​ഗാ​​​കു​​​ന്ന സി​​​നി​​​മ​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പോ​​​ലീ​​​സ് ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം ന​​​ട​​​ത്താ​​​റു​​​ണ്ട്. സ​​​മീ​​​പ​​​കാ​​​ല​​​ത്താ​​​യി ആ​​​ളു​​​ക​​​ളെ എ​​​ളു​​​പ്പം ആ​​​ക​​​ര്‍​ഷി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള ത​​​ല​​​ക്കെ​​​ട്ടു​​​ക​​​ള്‍ ഒ​​​രു​​​ക്കി​​​യാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ‌ സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​വ​​​ഴി​​​യു​​​ള്ള ബോ​​​ധ​​​വ​​​ത്​​​ക​​​ര​​​ണം.

National

സ്വ​കാ​ര്യ ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്; ബ​സ് ഡ്രൈ​വ​റെ മ​ർ​ദി​ച്ച് നാ​ട്ടു​കാ​ർ

ചെ​ട്ട്യാ​ര്‍​മാ​ട്: മ​ല​പ്പു​റ​ത്ത് ബൈ​ക്കി​ല്‍ സ്വ​കാ​ര്യ ബ​സി​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് ബ​സ് ഡ്രൈ​വ​റെ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. ക​ണ്ണ​മം​ഗ​ലം സ്വ​ദേ​ശി റി​യാ​സു​ദീ​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ദേ​ശീ​യ​പാ​ത​യു​ടെ സ​ര്‍​വീ​സ് റോ​ഡി​ല്‍ ചെ​ട്ട്യാ​ര്‍​മാ​ട് ഭാ​ഗ​ത്ത് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് അ​ഞ്ച് പേ​ര്‍​ക്കെ​തി​രെ തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് കേ​സെ​ടു​ത്തു. വേ​ങ്ങ​ര​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ബൈ​ക്കി​ലി​ടി​ച്ച് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​ന് പ​രി​ക്കേ​റ്റി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് അ​പ​ക​ടം ക​ണ്ട് ഓ​ടി​ക്കൂ​ടി​യ ആ​ളു​ക​ളി​ല്‍ ചി​ല​ര്‍ ബ​സ് ഡ്രൈ​വ​റാ​യ റി​യാ​സു​ദീ​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പി​ന്നാ​ലെ വ​ന്ന ബ​സി​ല്‍ ക​യ​റി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും റി​യാ​സു​ദീ​നെ വീ​ണ്ടും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി​യാ​ണ് മ​ർ​ദി​ച്ച​വ​രെ പി​ന്തി​രി​പ്പി​ച്ച​ത്. റി​യാ​സു​ദീ​ൻ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ ബ​സി​ന്‍റെ അ​മി​ത​വേ​ഗ​മാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്.

Kerala

ഭാ​ര്യ​യെ​യും നാ​ല് ബ​ന്ധു​ക്ക​ളെ​യും കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു; യു​വാ​വ് പി​ടി​യി​ൽ

പാ​ല​ക്കാ​ട്: ഭാ​ര്യ​യെ​യും ബ​ന്ധു​ക്ക​ളെ​യും കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് പി​ടി​യി​ൽ. പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ല​ത്തി​ന് സ​മീ​പം മൈ​ലും​പു​റ​ത്താ​ണ് സം​ഭ​വം. മൈ​ലും​പു​റം സ്വ​ദേ​ശി​നി പ​ത്മ​ജ​യ്ക്കും നാ​ല് ബ​ന്ധു​ക്ക​ൾ​ക്കു​മാ​ണ് കു​ത്തേ​റ്റ​ത്.

സം​ഭ​വ​ത്തി​ൽ പ​ത്മ​ജ​യു​ടെ ഭ​ർ​ത്താ​വ് അ​നി​ൽ കു​മാ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​ത്മ​ജ സ്വ​ന്തം വീ​ട്ടി​ലേ​യ്ക്ക് പോ​യ​തി​ൽ പ്ര​കോ​പി​ത​നാ​യ അ​നി​ൽ കു​മാ​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ​മ​യം പ​ത്മ​ജ വീ​ടി​ന​ക​ത്താ​യി​രു​ന്നു.

ആ​യു​ധ​വു​മാ​യെ​ത്തി​യ അ​നി​ൽ കു​മാ​ർ ആ​ദ്യം പ​ത്മ​ജ​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ഇ​തു​ക​ണ്ട സ​ഹോ​ദ​ര​ൻ സ​ച്ചി​ൻ ത​ട​യാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ​ക്ക് കു​ത്തേ​റ്റ​ത്. ത​ട​യാ​ൻ ശ്ര​മി​ച്ച ബ​ന്ധു​ക്ക​ളാ​യ മോ​ഹ​ന​കു​മാ​റി​നും വി​ഷ്ണു​ജി​ത്തി​നും ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു.

ഇ​തേ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ നാ​ല് പേ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ത്മ​ജ​യു​ടെ​യും സ​ച്ചി​ന്‍റെ​യും പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ല. അ​നി​ൽ​കു​മാ​റി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Kerala

ഡീ​സ​ൽ ടാ​ങ്കി​ന് മു​ക​ളി​ലെ ര​ഹ​സ്യ അ​റ​യി​ൽ എം​ഡി​എം​എ; പ​ന്ത​ള​ത്തെ ല​ഹ​രി വേ​ട്ട​യി​ൽ കു​ടു​ങ്ങി ഷെ​ബീ​ന

പ​ന്ത​ളം: കാ​റി​ൽ ര​ഹ​സ്യ അ​റ നി​ർ​മി​ച്ച് എം​ഡി​എം​എ ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ൾ​ക്ക് ല​ഹ​രി ഇ​ട​പാ​ടി​ന് പ​ണം ന​ൽ​കി​യി​രു​ന്ന യു​വ​തി പി​ടി​യി​ൽ. പ​ന്ത​ളം ക​ട​ക്കാ​ട് സ്വ​ദേ​ശി ഷെ​ബീ​ന ഖാ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്.

കാ​റി​ന്‍റെ ഡീ​സ​ൽ ടാ​ങ്കി​ന് മു​ക​ളി​ലാ​യി നി​ർ​മി​ച്ച ര​ഹ​സ്യ അ​റ​യി​ൽ എം​ഡി​എം​എ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ മു​ഹ​മ്മ​ദ് ഷാ​ന്‍റെ ഭാ​ര്യ​യാ​ണ് ഷെ​ബീ​ന ഖാ​ൻ. ഷെ​ബീ​ന​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങു​ന്ന​തി​നു​ള്ള പ​ണം ന​ൽ​കി​യി​രു​ന്ന​ത്.

മേ​യ് 15ന് ​ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 395.296 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി അ​ടൂ​ർ പ​റ​ക്കോ​ട് സ്വ​ദേ​ശി ഷം​നാ​ദും മു​ഹ​മ്മ​ദ് ഷാ​നും പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. ഡീ​സ​ൽ ടാ​ങ്കി​ന് മു​ക​ളി​ലാ​യി നി​ർ​മി​ച്ച ര​ഹ​സ്യ അ​റ​യ്ക്കു​ള്ളി​ലെ ബോ​ട്ടി​ലി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു എം​ഡി​എം​എ.

ത​മി​ഴ്‌​നാ​ട്ടി​ലെ ഈ​റോ​ഡി​ൽ നി​ന്നാ​ണ് പ്ര​തി​ക​ൾ മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി​യ​ത്. ചി​ല്ല​റ വി​ൽ​പ്പ​ന​ക്കാ​ർ​ക്ക് ന​ൽ​കി ലാ​ഭ​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു ഇ​വ​രു​ടെ ല​ക്ഷ്യം. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളി​ൽ ഷം​നാ​ദ് മു​ൻ​പ് കാ​പ്പാ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ്.

 

Kerala

ല​ഹ​രി​യി​ൽ ഏ​റ്റു​മു​ട്ട​ൽ, ത​ട​യാ​നെ​ത്തി​യ പോ​ലീ​സി​ന് നേ​രെ ആ​ക്ര​മ​ണം; അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ

മ​ല​പ്പു​റം: മ​ല​പ്പു​റം പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ എ​സ്ഐ​ക്ക് പ​രി​ക്ക്. പെ​രി​ന്ത​ല്‍​മ​ണ്ണ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ അ​ന്‍​വ​റി​ന് ആ​ണ് സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. പെ​രി​ന്ത​ല്‍​മ​ണ്ണ ടൗ​ണി​ല്‍ ആ​യി​രു​ന്നു സം​ഭ​വം.

പെ​രി​ന്ത​ല്‍​മ​ണ്ണ ടൗ​ണി​ല്‍ ര​ണ്ട് ഛത്തി​സ്ഗ​ഡ് സ്വ​ദേ​ശി​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. ടൗ​ണി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം ന​ട​ക്കു​ന്ന​താ​യി നാ​ട്ടു​കാ​രാ​ണ് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്.

ഇ​തേ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​ന് മു​ന്നി​ലും ഇ​വ​ർ ത​മ്മി​ല​ടി​ച്ചു. പി​ന്നാ​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ ഇ​രു​വ​രും പോ​ലീ​സി​ന് നേ​രെ തി​രി​ഞ്ഞു. പോ​ലീ​സ് സം​ഘ​ത്തെ അ​സ​ഭ്യം വി​ളി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ഏ​റെ ശ്ര​മ​ക​ര​മാ​യാ​ണ് പോ​ലീ​സ് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഛത്തി​സ്ഗ​ഡ് സ്വ​ദേ​ശി​ക​ളാ​യ അ​ലീ​ഷ് തോ​പ്പ​ര്‍, അ​ങ്കി​ത് എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​രും ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

 

 

 

 

Kerala

എം​ഡി​എം​എ ന​ൽ​കി​യ ശേ​ഷം പീ​ഡ​നം; ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സ്വ​ർ​ണം ത​ട്ടി​യ പ്ര​തി പി​ടി​യി​ൽ

തൃ​ശൂ​ര്‍: യു​വ​തി​യെ ല​ഹ​രി ന​ൽ​കി പീ​ഡി​പ്പി​ച്ച് ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സ്വ​ർ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. മു​രി​ങ്ങൂ​ര്‍ തെ​ക്കു​മു​റി പു​ല്ല​ന്‍ വീ​ട്ടി​ല്‍ കു​ട്ടി​ച്ചാ​ത്ത​ന്‍ എ​ന്ന ഫി​ജോ (40) ആ​ണ് പി​ടി​യി​ലാ​യ​ത്. 2025 ഡി​സം​ബ​ര്‍ 13ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

വാ​ട​ക വീ​ട് ത​ര​പ്പെ​ടു​ത്താ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് യു​വ​തി​യെ അ​തി​ര​പ്പി​ള്ളി​യി​ലേ​ക്ക് കൂ​ട്ടി​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് രാ​ത്രി​യോ​ടെ റി​സോ​ര്‍​ട്ടി​ലെ​ത്തി​ച്ചു. ഗ്രീ​ന്‍ സൈ​റ്റ് എ​ന്ന റി​സോ​ര്‍​ട്ടി​ലാ​യി​രു​ന്നു യു​വ​തി​യെ എ​ത്തി​ച്ച​ത്.

എം​ഡി​എം​എ ക​ല​ര്‍​ത്തി​യ വെ​ള്ളം ന​ൽ​കി​യ ശേ​ഷം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു. യു​വ​തി​യു​ടെ ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ‌ പ​ക​ർ​ത്തി​യ​ശേ​ഷം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് യു​വ​തി​യി​ൽ നി​ന്ന് സ്വ​ർ​ണ​മാ​ല​യും വ​ള​ക​ളും കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു.

കേ​സി​ല്‍ മൂ​ന്ന് പേ​രെ നേ​ര്‍​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഒ​ളി​വി​ല്‍ പോ​യ ഫി​ജോ കൂ​ട​പ്പു​ഴ​യി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ കൊ​ര​ട്ടി, അ​ങ്ക​മാ​ലി, കാ​ല​ടി, വേ​ങ്ങ​ര, കൊ​ണ്ടോ​ട്ടി പോ​ഋ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഒ​മ്പ​ത് ക​വ​ര്‍​ച്ചാ കേ​സു​ക​ളും സ്ത്രീ​യെ ആ​ക്ര​മി​ച്ച് മാ​ന​ഹാ​നി വ​രു​ത്തി​യ​ത​ട​ക്കം 14 ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

മ​ദ്യ​ല​ഹ​രി​യി​ൽ ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം

കോ​ഴി​ക്കോ​ട്: മ​ദ്യ​ല​ഹ​രി​യി​ൽ ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം. കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി​യി​ലാ​ണ് സം​ഭ​വം. പു​തു​പ്പാ​ടി മ​ണ​ൽ​വ​യ​ൽ വെ​ള്ളം​കു​ന്ന് ആ​ദി​വാ​സി ഉ​ന്ന​തി​യി​ലെ ഷി​ജി​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണം.

പ്ര​തി ബി​ജു​വി​നെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. വാ​ക്ക​ത്തി കൊ​ണ്ടു​ള്ള വെ​ട്ടി​ൽ ഷി​ജി​യു​ടെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. സ്ഥി​ര​മാ​യി മ​ദ്യ​പി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് ആ​ക്ര​മ​ണം. ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ ഷി​ജി​യെ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഷി​ജി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബി​ജു മ​ദ്യ​പി​ച്ചെ​ത്തി പ​തി​വാ​യി വ​ഴ​ക്കു​ണ്ടാ​ക്കി​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ്ര​തി​യെ ഉ​ട​ൻ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ മോ​ർ​ഫ് ചെ​യ്ത ചി​ത്രം പ്ര​ച​രി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

കോ​ത​മം​ഗ​ലം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ മോ​ർ​ഫ് ചെ​യ്ത ചി​ത്രം തെ​റ്റാ​യ രീ​തി​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. കോ​ത​മം​ഗ​ലം മാ​തി​ര​പ്പി​ള്ളി പ​ള്ളി​പ്പ​ടി ക​ടി​ഞ്ഞു​മ്മേ​ൽ​പു​ത്ത​ൻ​പു​ര യാ​ക്കൂ​ബ് പ​രീ​തി​നെ (52)യാ​ണു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ടു.

ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചെ​ടു​ത്ത് സൈ​ബ​ർ സെ​ല്ലി​നു കൈ​മാ​റി. ഇ​ട​ത് അ​നു​കൂ​ല പ്രൊ​ഫൈ​ലി​ലെ പോ​സ്റ്റ് ഇ​യാ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണു ന​ട​പ​ടി.

Kerala

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം; പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. കു​ര്യാ​ത്തി സ്വ​ദേ​ശി സ​ച്ചി​ൻ​കു​മാ​ർ(32)​ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ യു​വ​തി​യു​ടെ പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​വും ത​ട്ടി​യെ​ടു​ത്ത​താ​യും പ​രാ​തി​യു​ണ്ട്.

2022ൽ ​ജോ​ലി​സ്ഥ​ല​ത്തു​വ​ച്ച് പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദ‌ാ​നം ന​ൽ​കി പ​ല​പ്പോ​ഴാ​യി പീ​ഡി​പ്പി​ച്ചെ​ന്നും, ഇ​വ​രു​ടെ കൈ​യി​ൽ നി​ന്ന് 9 ല​ക്ഷം രൂ​പ​യും 7 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​വും ത​ട്ടി​യെ​ടു​ത്ത​താ​യു​മാ​ണ് പ​രാ​തി​യു​ള്ള​ത്.

അ​ടു​ത്തി​ടെ പ്ര​തി മ​റ്റൊ​രു വി​വാ​ഹ​ത്തി​ന് ശ്ര​മി​ക്കു​ന്ന​താ​യി പ​രാ​തി​ക്കാ​രി അ​റി​ഞ്ഞു. ഇ​തേ തു​ട​ർ​ന്നാ​ണ് യു​വ​തി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. വി​വ​രം അ​റി​ഞ്ഞ പ്ര​തി ബം​ഗ​ളൂ​രു​വി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പാ​ല​ക്കാ​ട് നി​ന്നാ​ണ് പി​ടി​യി​ലാ​യ​ത്.

 

Kerala

ത​മ്പാ​നൂ​രി​ൽ ടാ​ക്സി ഡ്രൈ​വ​ർ​ക്ക് ക്രൂ​ര മ​ർ​ദ​നം; ആ​ക്ര​മ​ണം പാ​ർ​ക്കിം​ഗി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ  

 

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ത​മ്പാ​നൂ​രി​ൽ പാ​ർ​ക്കിം​ഗി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​ൽ ഡ്രൈ​വ​ർ​ക്ക് ക്രൂ​ര മ​ർ​ദ​ന​മെ​ന്ന് പ​രാ​തി. മ​ർ​ദ​ന​ത്തി​ൽ ടാ​ക്സി ഡ്രൈ​വ​റും തി​രു​മ​ല സ്വ​ദേ​ശി​യു​മാ​യ ശ്രീ​ഹ​രി​ക്ക് പ​രി​ക്കേ​റ്റു.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ആ​റോ​ടെ ആ​യി​രു​ന്നു സം​ഭ​വം. അ​രി​സ്റ്റോ ജം​ഗ്ഷ​ന് സ​മീ​പം വാ​ഹ​ന പാ​ർ​ക്കിം​ഗി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ ആ​യി​രു​ന്നു ക്രൂ​ര മ​ർ​ദ​നം. KL 22 Q 2763 ന​മ്പ​റി​ലു​ള്ള നീ​ല കാ​റി​ലെ​ത്തി​യ വ്യ​ക്തി​യാ​ണ് ശ്രീ​ഹ​രി​യെ ആ​ക്ര​മി​ച്ച​ത്.

ശ്രീ​ഹ​രി​യെ വാ​ഹ​ന​ത്തി​ൽ നി​ന്ന് വ​ലി​ച്ചി​റ​ക്കി മ​ർ​ദി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​തോ​ട​കം പ്ര​ച​രി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

 

 

Kerala

പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത തൊ​ണ്ടി​മു​ത​ൽ ക​ത്തി​ച്ച സം​ഭ​വം; പ്ര​തി​ക​ൾ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​ർ പാ​പ്പാ​ല​യി​ൽ ദ​മ്പ​തി​ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ തൊ​ണ്ടി​മു​ത​ലാ​യ ഥാ​ർ ജീ​പ്പ് ക​ത്തി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച അം​ബി​ക​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​നും സു​ഹൃ​ത്തു​മാ​ണ് തൊ​ണ്ടി​മു​ത​ൽ ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ​ത്.

ഇ​രു​വ​രും സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ​മാ​രാ​ണ്. ജ​നു​വ​രി മൂ​ന്നി​ന് ആ​യി​രു​ന്നു ബൈ​ക്ക് യാ​ത്രി​ക​രാ​യ ദ​മ്പ​തി​ക​ളെ ഇ​ടി​ച്ചി​ട്ട ശേ​ഷം ഥാ​ർ ജീ​പ്പ് നി​ർ​ത്താ​തെ പോ​യ​ത്. അ​പ​ക​ട​ശേ​ഷം നി​ർ​ത്താ​തെ പോ​യ ജീ​പ്പ് നാ​ട്ടു​കാ​രാ​ണ് പി​ന്തു​ട​ർ​ന്ന് ത​ട​ഞ്ഞു​നി​ർ​ത്തി​യ​ത്.

വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി വി​ഷ്ണു​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​നെ ഏ​ൽ​പ്പി​ച്ചെ​ങ്കി​ലും സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്ന് പി​ന്നീ​ട് ക​ണ്ടെ​ത്തി​യി​രു​ന്നു.

ദ​മ്പ​തി​ക​ളു​ടെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ പ്ര​തി​യെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ച​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള പോ​ലീ​സ് വീ​ഴ്ച​ക​ളി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് തൊ​ണ്ടി​മു​ത​ലാ​യി പി​ടി​ച്ചി​ട്ട ജീ​പ്പ് ക​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​തോ​ടെ പോ​ലീ​സി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധം രൂ​ക്ഷ​മാ​യി. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ എ​സ്എ​ച്ച്ഒ ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. നാ​ല് മാ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് വാ​ഹ​നം ക​ത്തി​ച്ച പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടു​ന്ന​ത്.

 

Kerala

'പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം'; അ​ന്വേ​ഷ​ണ​ത്തി​ന് എ​സ്ഐ​ടി​യെ നി​യോ​ഗി​ച്ചു​ള്ള ഉ​ത്ത​ര​വ് ഇ​ന്ന് പു​റ​ത്തി​റ​ങ്ങും

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സി​നി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മു​ൻ​മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചു​ള്ള ഉ​ത്ത​ര​വ് ഇ​ന്ന് പു​റ​ത്തു​വ​രും. 2023 ഡി​സം​ബ​റി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​ത്തി​ലേ​റി​യ​തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വം എ​സ്ഐ​ടി അ​ന്വേ​ഷി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. എ​സ്പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കും.

ആ​ദ്യ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ന് പി​ന്നാ​ലെ എ​സ്ഐ​ടി​യെ സം​ബ​ന്ധി​ച്ചു​ള്ള ശി​പാ​ർ​ശ ഡി​ജി​പി, ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് ന​ൽ​കി. ഈ ​ശി​പാ​ർ​ശ ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​രി​ശോ​ധി​ച്ച് ഇ​ന്ന് ഉ​ത്ത​ര​വി​റ​ങ്ങും. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ന്ന​തെ​ന്നാ​യി​രു​ന്നു പി​ണ​റാ​യി സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട്.

എ.​ഡി. തോ​മ​സ് എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് സം​ഭ​വ​ത്തി​ൽ മ​ർ​ദ​ന​മേ​റ്റി​രു​ന്നു. തു​ട​ർ​ന്ന് സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പ്ര​ച​രി​ച്ചി​രു​ന്നു.

Kerala

വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച് പ​ഴ്സും പ​ണ​വും ക​വ​ർ​ന്നു; പ്ര​തി പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: പാ​ള​യ​ത്ത് യാ​ത്ര​ക്കാ​ര​നെ ആ​ക്ര​മി​ച്ച് പ​ഴ്‌​സും പ​ണ​വും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ സ്ഥി​രം കു​റ്റ​വാ​ളി പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് മേ​രി​ക്കു​ന്ന് സ്വ​ദേ​ശി ബെ​ന്നി ലോ​യ്ഡ്(47) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ 30ലേ​റെ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

മേ​യ് ഒ​ന്നി​ന് ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പാ​ള​യ​ത്ത് വ​ച്ച് വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച് പ​ഴ്‌​സും പ​ണ​വും രേ​ഖ​ക​ളും ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി ഒ​ന്‍​പ​തോ​ടെ ന​ല്ല​ളം കൊ​ള​ത്ത​റ സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച് 5,000 രൂ​പ​യും പ​ഴ്സും ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. പി​ന്നാ​ലെ മാ​വൂ​ര്‍ റോ​ഡി​ല്‍ വ​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

കോ​വ​ള​ത്ത് ചെ​ണ്ട​മേ​ള സം​ഘ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം; ഒ​രാ​ൾ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് ചെ​ണ്ട​മേ​ള സം​ഘ​ത്തി​ലെ ആ​റ് പേ​ർ​ക്ക് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. തി​രു​വ​ല്ലം സ്വ​ദേ​ശി ജി​ത്തു ലാ​ൽ(33) ആ​ണ് കോ​വ​ളം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ കോ​വ​ളം സ്റ്റേ​ഷ​നി​ലെ റൗ​ഡി​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടോ​ടെ ആ​യി​രു​ന്നു സം​ഭ​വം. ചാ​വ​ടി​ന​ട സ്വ​ദേ​ശി അ​പ്പൂ​സ്(24), ചെ​റു​കോ​ണം സ്വ​ദേ​ശി പൊ​ടി​യ​ൻ (55), മ​ക്ക​ളാ​യ അ​നീ​ഷ്(31), രാ​ജേ​ഷ്(29) അ​ഭി​ലാ​ഷ്, അ​ശ്വി​ൻ എ​ന്നി​വ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

ട​വ​ർ വി​ഷ്‌​ണു​വെ​ന്ന വി​ഷ്ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​ത്തി​ൽ അ​നി​കു​ട്ട​ൻ, കാ​ട അ​പ്പു എ​ന്നി​വ​രെ​യും പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തു. കേ​സി​ലെ നാ​ലാം പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ ജി​ത്തു ലാ​ൽ.

ചെ​ണ്ട മേ​ള​ത്തി​ന് പോ​കാ​നാ​യി സ്ത്രീ​ക​ളു​ൾ​പ്പെ​ട്ട സം​ഘം വാ​ഹ​ന​ത്തി​ൽ ക​യ​റു​മ്പോ​ഴാ​ണ് ബൈ​ക്കി​ലെ​ത്തി​യ പ്ര​തി​ക​ൾ പ്ര​കോ​പ​ന​മി​ല്ലാ​തെ ആ​ക്ര​മി​ച്ച​ത്. മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. പ​രി​ക്കേ​റ്റ​വ​ർ ചി​കി​ത്സ​യി​ലാ​ണ്. മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

ഹം​ഗ​റി​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി; പ്ര​തി പി​ടി​യി​ൽ

കൊ​ച്ചി: ഹം​ഗ​റി​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യി​ൽ നി​ന്ന് പ​ണം ത​ട്ടി​യ കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. ആ​ലു​വ കീ​ഴ്മാ​ട് എ​രു​മ​ത്ത​ല റേ​ഷ​ൻ​ക​ട ക​വ​ല ഉ​മാ പ​റ​മ്പി​ൽ വീ​ട്ടി​ൽ വി​ജ​യ്(45) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഹം​ഗ​റി​യി​ൽ ക​മ്പ​നി​യി​ൽ ജോ​ലി​ക്കാ​യി വി​സ വാ​ഗ്‌​ദാ​നം ചെ​യ്ത് മൂ​വാ​റ്റു​പു​ഴ വാ​ള​കം സ്വ​ദേ​ശി​യാ​യ യു​വ​തി​യി​ൽ നി​ന്നും പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. സം​സ്ഥാ​ന​ത്തെ വി​വി​ധ സ്‌​റ്റേ​ഷ​നു​ക​ളി​ൽ പ്ര​തി​ക്കെ​തി​രെ സ​മാ​ന കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പാ​ല​പ്പു​റം ഭാ​ഗ​ത്തു​ള്ള വാ​ട​ക വീ​ട്ടി​ൽ നി​ന്നാ​ണ് മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

പൂ​ന്തു​റ​യി​ൽ 10 വ​യ​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം പൂ​ന്തു​റ​യി​ൽ 10 വ​യ​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ല​ഹ​രി ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

മേ​യ് 14ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ന​ട​ന്നു വ​രി​ക​യാ​യി​രു​ന്ന കു​ട്ടി​യെ ഒ​രു സം​ഘം ആ​ളു​ക​ൾ പി​ടി​ച്ചു​കൊ​ണ്ടു​പോ​യി ല​ഹ​രി ന​ൽ​കി​യ​ശേ​ഷം ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി.

കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യ​പ്പോ​ഴാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. പി​ന്നീ​ട് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

 

 

Kerala

കാ​റി​നു​ള്ളി​ൽ വി​ഷം ക​ഴി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വ് മ​രി​ച്ചു; പി​താ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

തി​രു​വ​ന​ന്ത​പു​രം: പ്രാ​വ​ച്ച​മ്പ​ല​ത്തി​ന് സ​മീ​പം കാ​റി​നു​ള്ളി​ൽ വി​ഷം ക​ഴി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വ് മ​രി​ച്ചു. പ​ള്ളി​ച്ച​ൽ ന​രു​വാ​മൂ​ട് പാ​ലോ​ട്ടു​കോ​ണം പ​ണ്ടാ​ര​വി​ള ആ​തി​ര ഭ​വ​നി​ൽ അ​ഖി​ൽ (28) ആ​ണ് മ​രി​ച്ച​ത്.

അ​ഖി​ലി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പി​താ​വ് വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ (62) ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​ച്ഛ​നെ​യും മ​ക​നെ​യും കാ​റി​നു​ള്ളി​ൽ നു​ര​യും പ​ത​യും വ​ന്ന നി​ല​യി​ൽ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തു​ന്ന​ത്.

ഇ​തേ തു​ട​ർ​ന്ന് ഇ​രു​വ​രെ​യും ഉ​ട​ൻ ത​ന്നെ നേ​മം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലു​മെ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി​യോ​ടെ അ​ഖി​ൽ മ​രി​ച്ചു. ഡ്രൈ​വ​റാ​യി​രു​ന്നു അ​ഖി​ൽ. അ​ച്ഛ​ൻ വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ ക​ർ​ഷ​ക​നാ​ണ്.

സം​ഭ​വ​ത്തി​ൽ ന​രു​വാ​മ്മൂ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തു​വ​രെ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ല. വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ മൊ​ഴി​യെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

Kerala

വി​വാ​ഹ​ത്തി​ന് തൊ​ട്ടു​മു​ൻ​പ് വ​ര​ൻ മു​ങ്ങി; ലൈം​ഗി​ക പീ​ഡ​ന പ​രാ​തി ന​ൽ​കി പ്ര​തി​ശ്രു​ത വ​ധു

കാ​സ​ർ​ഗോ​ഡ്: വി​വാ​ഹ ദി​വ​സം മു​ങ്ങി​യ വ​ര​ൻ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ പി​ടി​യി​ലാ​യി. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ബ​ളാ​ലി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. വ​ര​നെ​തി​രെ പ്ര​തി​ശ്രു​ത വ​ധു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി.

യു​വാ​വും യു​വ​തി​യും നേ​ര​ത്തെ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ഇ​രു​വീ​ട്ടു​കാ​രും ചേ​ർ​ന്ന് ക​ല്യാ​ണം നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു. വ​ധു​വും ബ​ന്ധു​ക്ക​ളും വി​വാ​ഹ​ത്തി​ന് എ​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ മു​ഹൂ​ർ​ത്ത സ​മ​യ​മാ​യി​ട്ടും വ​ര​ൻ എ​ത്തി​യി​ല്ല.

തു​ട​ർ​ന്ന് വ​ര​ന്‍റെ സ​ഹോ​ദ​രി​യും ബ​ന്ധു​ക്ക​ളും നേ​രി​ട്ടെ​ത്തി വ​ര​നെ കാ​ണാ​നി​ല്ലെ​ന്ന് യു​വ​തി​യെ​യും കു​ടും​ബ​ത്തെ​യും അ​റി​യി​ച്ചു. വി​വാ​ഹം മു​ട​ങ്ങി​യ​തോ​ടെ ഇ​രു​വീ​ട്ടു​കാ​രും അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ​യാ​ണ് പ്ര​ണ​യി​ച്ചി​രു​ന്ന സ​മ​യ​ത്ത് ത​ന്നെ യു​വാ​വ് പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്ന് കാ​ണി​ച്ച് വ​ധു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്. ഇ​തേ തു​ട​ർ​ന്നാ​ണ് പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. എ​ന്നാ​ൽ ഇ​യാ​ൾ വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്മാ​റാ​നു​ള്ള കാ​ര​ണം ഇ​നി​യും വ്യ​ക്ത​മ​ല്ല.

 

Latest News

Corehub Up